ഷുമാക്കറിന്റെ നിലയില്‍ മാറ്റമില്ല

images (1)ഗ്രിനോബിള്‍ : മൈക്കിള്‍ ഷുമാക്കറിന്റെ നില പഴയപോലെ തുടരുന്നതായി അദ്ദേഹത്തിന്റെ വക്താവ് സാബിന്‍ കേം അറിയിച്ചു. അതേ സമയം അദ്ദേഹം ഒരിക്കലും കോമയില്‍ നിന്ന് ഉണരുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഷുമാക്കറിന്റെ ആരോഗ്യ നിലയെ കുറിച്ച് കാര്യമായി ഒന്നും പറയാനില്ലെങ്കിലും നിലവിലെ ചികില്‍സയില്‍ അദ്ദേഹത്തിന്റെ കുടുംബം സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധികാലം ചിലവഴിക്കാനെത്തിയ അദ്ദേഹം അപകടത്തില്‍ പെടുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top