Latest News

1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ പ്രവൃത്തി ആരംഭിക്കും ;മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: 1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ കാരണം മലാപ്പറമ്പ്-വെള്ളിമാട്കുന്ന് നാലുവരിപ്പാത പദ്ധതി ആദ്യം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ നിന്നുള്ള എന്‍.ഒ.സിക്കായി കാത്തുനില്‍ക്കാതെ പദ്ധതിയെ രണ്ട് ഭാഗങ്ങളായി തിരിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. […]

നവീകരിച്ച ബേപ്പൂര്‍ വൈലാലില്‍ -കയര്‍ ഫാക്ടറി റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 1.05 കോടി രൂപ ചെലവിട്ട് നവീകരിച്ച ബേപ്പൂര്‍ വൈലാലില്‍ -കയര്‍ ഫാക്ടറി റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ രാജീവ് അധ്യക്ഷനായി. കൗണ്‍സിലര്‍ ഷിനു പിണ്ണാണത്ത്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി കെ ഹാഷിം, അസി. എക്‌സി. എന്‍ജിനീയര്‍ രഞ്ജി, പി രഞ്ജിത്ത് കുമാര്‍, അഡ്വ. ഒ കെ ഇസ്മയില്‍,

കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്‌നിരക്ഷാ സേന

മലപ്പുറം:കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാ സേന .മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസിഹരിദാസിന്റെ വീട്ടിലെ കിണറില്‍വീണത്. മുറ്റത്തു കുട്ടികളോടൊപ്പം തുള്ളിച്ചാടി കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി അബദ്ധത്തില്‍ മൂന്ന് അടിയോളം ഉയരമുള്ള ആള്‍മറ ചാടിക്കടന്നു മുപ്പത്തിഅഞ്ചു അടിയോളം താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തു എത്തിയ മലപ്പുറം അഗ്‌നി രക്ഷാ സേനയിലെ കെ സി മുഹമ്മദ്

error: Content is protected !!
Scroll to Top