ഒരുമാസത്തിനുള്ളിൽ നാല് ബൈക്ക് മോഷണം; കുട്ടിക്കള്ളന്മാർ പിടിയിൽ

ഫറോക്ക് : ഒരുമാസത്തിനുള്ളിൽ നാല് ബൈക്ക് മോഷണം. അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ വലയിലായത് രണ്ട് കുട്ടിക്കള്ളന്മാർ. ഫറോക്ക്, പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈക്ക് മോഷണ കേസിലാണ് അസി.കമീഷണർ എ പ്രേംജിത്തിന്റെറെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ ടി എം സജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നുള്ള അന്വേഷണത്തിൽ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവരാണ് മോഷ്‌ടാക്കളെന്ന് കണ്ടെത്തിയത്.

ഫറോക്ക് ടൗണിലെ വ്യപാര ഭവന് സമീപത്തുനിന്ന് കഴിഞ്ഞ 10ന് രാവിലെ കടലുണ്ടി സ്വദേശി രാജേഷിൻ്റെ ബൈക്ക് മോഷണം പോയ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചപ്പോഴാണ് ഈ കുട്ടികളെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്കിൽ നിന്ന് മോഷ്‌ടിച്ച ബൈക്കുമായാണ് ഇവരെ കണ്ടെത്തിയതും.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഫറോക്ക്, കല്ലായി റെയിൽവേ സ്റ്റേഷൻ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാല് ബൈക്കുകൾ മോഷ്ട‌ിച്ചിട്ടുണ്ട്.

സ്കൂൾ സെന്റ്റ് ഓഫിന് ബൈക്കിൽ വന്നിരുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രൈം സ്ക്വാഡ് കുട്ടികളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. 4000 മുതൽ 10,000 രൂപവ രെയ്ക്കാണ് മോഷ്‌ടിച്ച വാഹനങ്ങൾ വിറ്റിരുന്നത്.

നമ്പർ പ്ലേറ്റ് മാറ്റിയും ബോട്ടിൽ സ്പ്രേ പെയിന്റ്റ് അടിച്ചും മിറർ ഒഴിവാക്കിയും രൂപമാറ്റം വരുത്തിയാണ് മോഷ്‌ടിച്ച വാഹനങ്ങൾ സംഘം കടത്തിയത്. ഇവർക്കെതിരെ ഫറോക്ക് പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിച്ചു. ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി.

ഫറോക്ക് ക്രൈം സ്ക്വാഡ് അസി.സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ ടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ പി എം സനീഷ്, പി സുബീഷ് വെങ്ങേരി, അഖിൽ ബാബു. ഫറോക്ക് അസി.സബ് ഇൻസ്പെക്ടർ അബ്ദുൽ റഹീം, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഷ്റഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share news
error: Content is protected !!
Scroll to Top