സെന്റ് പാട്രിക്സ് പള്ളിയിൽ തീയിട്ടയാൾ പിടിയിൽ

കോഴിക്കോട് : നഗരഹൃദയത്തിലെ സെന്റ് പാട്രിക്സ് പള്ളിയിലെ മത ബോധന ഓഫീസിനും വാഹനത്തിനും തീയിട്ടയാൾ പിടിയിൽ. ഒഡിഷ സ്വദേശി ജയന്ത് നായിക്കി(31)നെയാണ് ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ ചെയ്തതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇയാൾ മൂന്നുമാസമായി കേരളത്തിലെത്തിയിട്ടെന്നും വിവിധയിടങ്ങളിൽ അലഞ്ഞു തിരിയുകയായിരുന്നെന്നും സി റ്റി പൊലീസ് കമീഷണർ ജി ജയ്ദേവ് മാധ്യമങ്ങളോട് പറഞ്ഞു. മാഹിയിൽ പോയി മദ്യം വാങ്ങി കഴിച്ച് രാത്രി നഗരത്തിലെത്തിയാണ് പള്ളിയിൽ അതിക്രമിച്ച് കയറിയതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സെന്റ് പാട്രിക്സ് ചർച്ചിന് പിന്നിലെ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. മതബോധന ഓഫീസും പള്ളി വികാരിയുടെ കാറും ആണ് അഗ്നിക്കിരയായത്. മതബോധന ഓഫീസിൽ സുക്ഷിച്ച പ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് തുടങ്ങിയവ പൂർണമായി കത്തിനശിച്ചിരുന്നു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റെത്തി വേഗത്തിൽ തീയണച്ചതിനാൽ പള്ളിയിലേക്ക് തീ പടർ ന്നില്ല.

പുക ഉയരുമ്പോൾ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share news
error: Content is protected !!
Scroll to Top