ട്രെയിനിനുനേരെ കല്ലേറ്; ഒരാൾ പിടിയിൽ

കോട്ടയം

ജനശതാബ്ദി എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കല്ലെറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പിറവം റെയിൽവേ സ്റ്റേഷനിൽവച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആർ പിഎഫ് എസ്എച്ച്ഒ എൻ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മാർച്ച് ആറിനായിരുന്നു സംഭവം. വൈകിട്ട് ആറരയോടെയാണ് പിറവം റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ട്രെയിനിന്റെ ഡി7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരിക്ക് പരിക്കേറ്റു. ട്രെയിനിന്റെ ഇടത് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്.

ആക്രമണത്തിൽ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. വിവരം ലഭിച്ചതിനെ തുടർന്ന് ട്രാക്കിനു സമീപം ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിനടുത്ത് അനധികൃതമായി നിലയുറപ്പിച്ച രണ്ട് യുവാക്കളിൽ ഒരാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top