വനിതാ ദിനത്തിൽ സമ്പൂർണ്ണ വനിതാ പഞ്ചവാദ്യം ഒരുക്കി ചരിത്രത്തിലിടം പിടിച്ച് 75 വനിതകൾ

എടപ്പാൾ : എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിലെ 74 പേർ വനിതാ ദിനത്തിൽ പഞ്ചവാദ്യത്തിൽ അരങ്ങേറ്റം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വനിതകൾ പഞ്ചവാദ്യത്തിൽ ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നത്. ഒരു മണിക്കൂർ നീ ണ്ട വാദ്യമേളം ആസ്വദിക്കാൻ നിരവധി പേരെത്തി. 13 വയസുമുതൽ 65 വയസുവരെയുള്ള വനിതകൾ സംഘത്തിലുണ്ട്.

പതിനാറ് വർഷമായി പ്രവർത്തിക്കുന്ന സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വാദ്യകലാകാരൻ സന്തോഷ് ആലങ്കോട് നയിക്കുന്ന അധ്യാപക സംഘമാണ് വനിതകളെ പഞ്ചവാദ്യം പരിശീലിപ്പിച്ചത്.

സോപാനം സ്‌കൂളിൻ്റെ വാദ്യകലാപഠനകേന്ദ്രം, കലാഗ്രന്ഥശാല, മാസംതോറും കാലാവതരണങ്ങൾക്കു വേദിയാവുന്ന സഭാമണ്ഡപം എന്നിവയുടെ ഉദ്ഘാടനം വാദ്യകുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി
മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കരിവള്ളൂർ മുരളി, കെ ടി ജലീൽ എംഎൽഎ, ആലങ്കോട്ലീ ലാകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

സാംസ്കാരിക സദസ് അന്വേഷി കെ അജിത ഉദ്ഘാടനംചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ മുഖ്യാതിഥിയായി. ചാത്തനാത്ത് അച്യുതനുണ്ണി, മനോജ് എമ്പ്രാന്തിരി, മട്ടന്നൂർ ശ്രീകാന്ത്, പി കെ ദേവി, ശോഭന ബാബു, ശ്രീജ ആറങ്ങോട്ടുകര, സന്തോഷ് കൈലാഷ്, ടി പി ശ്രീ ജിത്ത് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാൻ കുറുങ്ങാട്ടുമന വാസുദേവൻ നമ്പൂതിരി സ്വാഗതവും ജനറൽ കൺ വീനർ വിജയൻ പരിയപ്പുറം നന്ദിയും പറഞ്ഞു. ആറങ്ങോട്ടുകര കലാപാഠശാലയുടെ നാടകം ‘ഇട നിലങ്ങൾ’, കുചേലവൃത്തം കഥകളി എന്നിവയും അരങ്ങേറി.

Share news
error: Content is protected !!
Scroll to Top