ഗൂഡല്ലൂരിൽ ജനവാസ മേഖലയിൽ കടുവ ; പശുവിനെ ആക്രമിച്ചു

ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ കുനി ൽവയലിൽ പട്ടാപകൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പശു വിനെ ആക്രമിച്ചു. കുനിൽവയൽ സ്വദേശി കൃഷ്‌ണൻ്റെ പശുവിനാ ണ് പരിക്കേറ്റത്. ഞായർ രാവിലെ പത്തിനായിരുന്നു കടുവയുടെ ആക്രമണം. വീടിന് സമീപത്തുള്ള പറമ്പിൽ മേയുന്നതിനിടെ പശു വിൻ്റെ കഴുത്തിൽ കടുവ ചാടിക്ക ടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളംവച്ചതാടെ കടുവ കാട്ടി ലേക്ക് ഓടിമറഞ്ഞു. പശുവിന്റെ

കഴുത്തിന് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്.

മുതുമല വനമേഖലയിൽനി ന്നാണ് കടുവയെത്തിയത്. ഗുഡ ല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വന്യമൃഗശല്യം അതിരൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ പറ ഞ്ഞു.

ക്ഷീരകർഷകർ ഉൾപ്പെടെയു ള്ളവർ വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങളിൽ വലഞ്ഞിരിക്കയാണ്. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആവശ്യം.

Share news
error: Content is protected !!
Scroll to Top