
മേട്ടുപ്പാളയം : നിലഗിരി വസന്തോത്സവത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. മാർ ച്ച് 27മുതൽ ജൂലൈ അഞ്ചുവരെയാണ് സർവീസ്. നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയാണിത്. ഏപ്രിൽ, മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന നീലഗിരി വസന്തോത്സവത്തിൽ പുഷ്‌പമേഉയടക്കം കാണാനെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾക്ക് സർവീസ് ആശ്വാസമാകും.
സേലം റെയിൽവേ ഡിവിഷനാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ഞായർ ദിവസ ങ്ങളിലാണ് പ്രത്യേക സർവീസ്. രാവിലെ 9.10ന് മേട്ടുപ്പാളയത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പകൽ 12.30ന് കുനൂരിലും 2.25ന് ഊട്ടിയി ലുമെത്തും. തിരികെ രാവിലെ 11.25 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.20ന് മേട്ടുപ്പാളയത്ത് എത്തും. നിലവിൽ പ്രതിദിനം രാ വിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് സർവീസുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





