
മലപ്പുറം:കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാ സേന .മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസിഹരിദാസിന്റെ വീട്ടിലെ കിണറില്‍വീണത്. മുറ്റത്തു കുട്ടികളോടൊപ്പം തുള്ളിച്ചാടി കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി അബദ്ധത്തില്‍ മൂന്ന് അടിയോളം ഉയരമുള്ള ആള്‍മറ ചാടിക്കടന്നു മുപ്പത്തിഅഞ്ചു അടിയോളം താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തു എത്തിയ മലപ്പുറം അഗ്‌നി രക്ഷാ സേനയിലെ കെ സി മുഹമ്മദ് ഫാരിസ് നെറ്റിന്റെയും കയറിന്റെയും സഹായത്തോടെ കിണറില്‍ ഇറങ്ങി മറ്റു സേന അംഗങ്ങളുടെ സഹായത്തോടെ ആട്ടിന്‍കുട്ടിയെ പുറത്തു എത്തിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി അമല്‍ ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ പി അഭിലാഷ് ,ഹോം ഗാര്‍ഡ് പ്രമോദ് കുമാര്‍ തുടങ്ങിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




