ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ
India retains T20 World Cup
അന്താരാഷ്ട്ര വനിതാദിനാചരണത്തോട് അനുബന്ധിച്ച് (മാര്‍ച്ച് 08, 2026) നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ക്കായി പ്രത്യേക ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഓങ്കോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. ആർ. ജയകൃഷ്ണൻ അവബോധ ക്ലാസിന് നേതൃത്വം നല്‍കി. കാൻസർ രോഗ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, സ്ഥിരമായ മെഡിക്കൽ പരിശോധനകളുടെ പ്രാധാന്യം, ശരീരം തരുന്ന മുന്നറിയിപ്പുകള്‍, കാന്‍സറിനു കാരണമായേക്കാവുന്ന ശീലങ്ങള്‍, വിവിധ ചികിത്സാ രീതികള്‍, വാക്സിനേഷന്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാമുളള അറിവു കൈമാറുന്നതായിരുന്നു സെഷന്‍. വനിതാദിനാശംസകളും ദിനത്തിന്റെ
സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനങ്ങളെ കൂടി പ്രയോജനപ്പെടുത്തി കൂടുതല്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കാന്‍ യുവ തലമുറ കടന്നു വരണ മെന്ന് കെ. രാഘവന്‍ എം.പി. .മണ്ണൂർ വളവിൽ ബേപ്പൂർ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തിൽ കൂടുതൽ ജീവിത മേഖലകൾ തേടിയിട്ടുള്ളത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഗ്രാമങ്ങൾ ദാരിദ്യത്തിൽ നിന്നും മോചിതമായിട്ടുള്ളത് സഹകരണ പ്രസ്ഥാനത്തിൻ്റെ സംഭാവനയാണ്. ഓൺലൈൻ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ നിർവ്വഹിച്ചു. സൊസൈറ്റി
പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കടലോര മേഖലകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിഡ്‌നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും പല കുടുംബങ്ങളിലും ഒന്നിലധികം പേര്‍ക്ക് കിഡ്‌നി സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തപ്പെടുന്നുവെന്നത് പ്രദേശവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണന്നും പരപ്പനങ്ങാടി സിപിഐ ലോക്കല്‍ കമ്മിറ്റി. ഒരു ചെറിയ പ്രദേശത്ത് ഒരേ സ്വഭാവത്തിലുള്ള ഗുരുതര രോഗങ്ങള്‍ കൂട്ടത്തോടെ വര്‍ധിക്കുന്നത് പൊതുജനാരോഗ്യ മേഖലയിലെ ഗൗരവമായ മുന്നറിയിപ്പായി കണക്കാക്കപ്പെടേണ്ട വിഷയമാണ്. പ്രദേശവാസികള്‍ക്കിടയില്‍ ഇതിന്റെ കാരണങ്ങളെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്.കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭൂഗര്‍ഭജലത്തിലെ ലവണാംശം വര്‍ധിച്ചത്,
മലബാറിലെ മറ്റൊരു തനത് വിഭവമായ ചട്ടിപ്പത്തല്‍ (Chattipathal) തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കൈപ്പത്തല്‍ പോലെ തയ്യാറാക്കി ചട്ടിയില്‍ ചുട്ടെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ആവശ്യമായ സാധനങ്ങള്‍പച്ചരി: 2 കപ്പ് (കുതിര്‍ത്തത്) തേങ്ങ ചിരകിയത്: 1 കപ്പ് ചെറിയ ഉള്ളി: 4-5 എണ്ണം പെരുംജീരകം: 1 ടീസ്പൂണ്‍ എള്ള് വേണമെങ്കില്‍ ചേര്‍ക്കാം ഉപ്പ്: ആവശ്യത്തിന് ചൂടുവെള്ളം: മാവ് കുഴയ്ക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി കൈറ്റ് ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ചു. നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപന മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറേറ്റീവ് എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നതിനിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജ വാർത്തകൾ തിരിച്ചറിയൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി കുട്ടികളെ മാറ്റൽ തുടങ്ങിയ 13
മലപ്പുറം :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനാഘോഷ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്തു. “അവകാശങ്ങൾ, നീതി, പ്രവർത്തനം എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി” എന്ന ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ പോലീസ് മേധാവി സംസാരിച്ചു. ചടങ്ങില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടേതായ
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയിലൂടെ 137 കോടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനവും, ശിലാസ്ഥാപനവും മാര്‍ച്ച് 9ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍ കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത്സ്യഫെഡ് മത്സ്യം നല്‍കും.ഏപ്രില്‍ ഒന്നുമുതല്‍ 57 ജയിലുകളിലേക്കാണ് മത്സ്യം നല്‍കുക. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. മത്സ്യത്തിന്റെ ലഭ്യതകുറവിനെ തുടര്‍ന്ന് ചില സമയങ്ങളില്‍ മത്സ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കാന്‍ കഴിയും. മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയ 25 മത്സ്യങ്ങളുടെ പട്ടികയില്‍ നിന്നും മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്.
താനൂര്‍: താമരക്കുളം ജനകീയ കലാസമിതിയുടെ നേതൃത്വത്തില്‍ പുതുകുളങ്ങരയില്‍ കലാഭവന്‍ മണി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രദേശത്തെ മുതിര്‍ന്ന കലാകാരന്‍മാരായ ഹരിദാസന്‍ കരയകത്ത്, ഉണ്ണി കെ. പുരം എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ജനകീയ വായനശാല സെക്രട്ടറി ശിവദാസന്‍ കരയകത്ത് അദ്ധ്യക്ഷം വഹിച്ചു. എഴുത്തുകാരന്‍ സുദര്‍ശനന്‍ കോടത്ത് കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണം നടത്തി. മിമിക്രി ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് രാമനാട്ടുകര മുഖ്യ അതിഥിയായി. വാര്‍ഡ് മെമ്പര്‍ സുജ എടപ്പയില്‍, മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ താനൂര്‍, സുകുമാരന്‍ നായര്‍,