ജയിലുകളില്‍ തടവുകാര്‍ക്ക് മത്തി, അയല ,ചൂര എന്നിവ നല്‍കും;മത്സ്യഫെഡ് മീന്‍ നല്‍കും

കണ്ണൂര്‍: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത്സ്യഫെഡ് മത്സ്യം നല്‍കും.ഏപ്രില്‍ ഒന്നുമുതല്‍ 57 ജയിലുകളിലേക്കാണ് മത്സ്യം നല്‍കുക. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. മത്സ്യത്തിന്റെ ലഭ്യതകുറവിനെ തുടര്‍ന്ന് ചില സമയങ്ങളില്‍ മത്സ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കാന്‍ കഴിയും.

മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയ 25 മത്സ്യങ്ങളുടെ പട്ടികയില്‍ നിന്നും മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കിയാണ് ജയിലിലെത്തിക്കുന്നത്. ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കച്ചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കുന്നുണ്ട്. ഇവ പൊതുജനത്തിന് വാങ്ങാനാകും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങള്‍ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.

Share news
error: Content is protected !!
Scroll to Top