അന്താരാഷ്ട്ര വനിതാദിനാചരണം;നോര്‍ക്ക ജീവനക്കാര്‍ക്കായി ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനാചരണത്തോട് അനുബന്ധിച്ച് (മാര്‍ച്ച് 08, 2026) നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ക്കായി പ്രത്യേക ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഓങ്കോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. ആർ. ജയകൃഷ്ണൻ അവബോധ ക്ലാസിന് നേതൃത്വം നല്‍കി. കാൻസർ രോഗ പ്രതിരോധം,  നേരത്തെയുള്ള കണ്ടെത്തൽ, സ്ഥിരമായ മെഡിക്കൽ പരിശോധനകളുടെ പ്രാധാന്യം, ശരീരം തരുന്ന മുന്നറിയിപ്പുകള്‍, കാന്‍സറിനു കാരണമായേക്കാവുന്ന ശീലങ്ങള്‍, വിവിധ ചികിത്സാ രീതികള്‍, വാക്സിനേഷന്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാമുളള അറിവു കൈമാറുന്നതായിരുന്നു സെഷന്‍. വനിതാദിനാശംസകളും ദിനത്തിന്റെ പ്രാധാന്യവും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ സീനിയര്‍ എക്സിക്യൂട്ടീവ് ശ്രീജ എന്‍.സി സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്റര്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് സുഭീഷ വി.പി നന്ദിയും പറഞ്ഞു.  ഡോ. ആർ. ജയകൃഷ്ണനുളള സ്നേഹോപഹാരവും ചടങ്ങില്‍ കൈമാറി. നോര്‍ക്ക സെന്ററിലെ ജീവനക്കാര്‍ ഓഫ് ലൈനായും മറ്റ് സെന്ററുകളിലെ ജീവനക്കാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top