സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനങ്ങളെ കൂടി പ്രയോജനപ്പെടുത്തി കൂടുതല്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കാന്‍ യുവ തലമുറ കടന്നു വരണം; എം.കെ. രാഘവന്‍ എം.പി.

സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനങ്ങളെ കൂടി പ്രയോജനപ്പെടുത്തി കൂടുതല്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കാന്‍ യുവ തലമുറ കടന്നു വരണ മെന്ന് കെ. രാഘവന്‍ എം.പി.

.മണ്ണൂർ വളവിൽ ബേപ്പൂർ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിൽ കൂടുതൽ ജീവിത മേഖലകൾ തേടിയിട്ടുള്ളത്  സഹകരണ പ്രസ്ഥാനങ്ങളാണ്.

ഗ്രാമങ്ങൾ ദാരിദ്യത്തിൽ നിന്നും മോചിതമായിട്ടുള്ളത് സഹകരണ പ്രസ്ഥാനത്തിൻ്റെ സംഭാവനയാണ്.

ഓൺലൈൻ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ നിർവ്വഹിച്ചു.

സൊസൈറ്റി പ്രസിഡണ്ട് ഒ.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

ലോഗോ പ്രകാശനം ഹോണററി സെക്രട്ടറി  സി.ഫൽഗുനന് നൽകി സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ബബിത്ത് നിർവ്വഹിച്ചു.

ബാബു പട്ടയിൽ, ടി.പി.ശശീധരൻ, പി.ടി. സേതുമാധവൻ, മോഹൻദാസ് പിൻപുറത്ത്, എൻ.വി. ഇഫ്ത്തിക്കറുദ്ദീൻ, അമ്പാളി പുഷ്പരാജ്, കെ. സുഗുണ, കെ. അജയ് നാഥ്, ഷാജി പൂന്തോട്ടത്തിൽ, പുഴക്കൽ രാജൻ തുടങ്ങിയവർ സംസാരിച്ചു. 

Share news
error: Content is protected !!
Scroll to Top