‘മണിയോര്‍മ്മകള്‍’ നിറഞ്ഞുനിന്നു അനുസ്മരണ സദസ്സില്‍

താനൂര്‍: താമരക്കുളം ജനകീയ കലാസമിതിയുടെ നേതൃത്വത്തില്‍ പുതുകുളങ്ങരയില്‍ കലാഭവന്‍ മണി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രദേശത്തെ മുതിര്‍ന്ന കലാകാരന്‍മാരായ ഹരിദാസന്‍ കരയകത്ത്, ഉണ്ണി കെ. പുരം എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ജനകീയ വായനശാല സെക്രട്ടറി ശിവദാസന്‍ കരയകത്ത് അദ്ധ്യക്ഷം വഹിച്ചു. എഴുത്തുകാരന്‍ സുദര്‍ശനന്‍ കോടത്ത് കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണം നടത്തി. മിമിക്രി ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് രാമനാട്ടുകര മുഖ്യ അതിഥിയായി. വാര്‍ഡ് മെമ്പര്‍ സുജ എടപ്പയില്‍, മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ താനൂര്‍, സുകുമാരന്‍ നായര്‍, ശേഖരന്‍ കരയകത്ത്, ഷൈനി ടീച്ചര്‍, ജിനോജ് മണ്ടപ്പാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

മുതിര്‍ന്ന നാടക പ്രവര്‍ത്തകരായ ഹരിദാസന്‍ കരയകത്ത് ഉണ്ണി കെ. പുരം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുത്തം പറമ്പില്‍ മണികണ്ഠന്‍ സ്വാഗതവും ജിഷാല്‍ പുതുകുളങ്ങര നന്ദിയും പറഞ്ഞു. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കി നൃത്ത ശില്‍പ്പം അരങ്ങേറി. തുടര്‍ന്ന് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും അവതരിപ്പിച്ച ഗാനാഞ്ജലിയും നടന്നു.

പരിപാടിയില്‍ റാഷിദ് കെ. പുരം, സതീഷ്, പ്രകാശന്‍ കരയകത്ത്, ജഗദീശന്‍ ടി, ദാസന്‍ കുണ്ടുങ്ങല്‍, ദാസന്‍ മലയില്‍, വിജയന്‍, ദിനില്‍, നന്ദനന്‍ കരയകത്ത്, അരവിന്ദന്‍, സജിമോന്‍, ലിനു, ഷാഹുല്‍, സ്വരാജ് ബൈജു, ദാസന്‍ താനൂര്‍, ജീന, ആദിദേവ്, സജന്‍ തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. ബിജു പി.വി, സന്ദീപ് മേനോത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top