‘ഹാപ്പി വിമൻ’ ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു


‘നമ്മുടെ കേരളം സ്ത്രീ പക്ഷ കേരളം’ എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ഓഫീസ് പരിസരത്ത് വെച്ചു നടന്ന കൂട്ടായ്മ ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ്‌ കെ അജിന ഉദ്ഘാടനം ചെയ്തു.രാജ്യത്ത് സ്ത്രീ വിരുദ്ധ നിലപാടുമായി ബിജെപി സർക്കാർ സ്ത്രീകളുടെ സുരക്ഷയെയും സ്ത്രീ സമത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ ലോകത്തിനു തന്നെ മാതൃകയായ സ്ത്രീപക്ഷ ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് അവർ പറഞ്ഞു.വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ്‌ ധന്യ കെ പി അധ്യക്ഷയായി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി റാം മനോഹർ, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ദീപ്തി കെ പി, പി സുനിൽകുമാർ, അനുപമ രാജ് എന്നിവർ സംസാരിച്ചു. പ്രമീള എം കെ വനിതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി മേഘന എം സ്വാഗതവും അനുപമ രാജ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top