
റിയാദ് : സൗദി അറേബ്യയും ദുബൈയും തമ്മിലുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ പരിമിതമായ സർവീസുകളായിരിക്കും നടത്തുക. റിയാദ്-ദുബൈയും ജിദ്ദ-ദുബൈയും തമ്മിലുള്ള സർവീസുകളാണ് ആരംഭിക്കുന്നത്.
റിയാദിൽ നിന്ന് ദുബൈയിലേക്ക് എസ് വി 596 ജിദ്ദയിൽ നിന്ന് ദുബൈയിലേക്ക് എസ് വി588 വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം ദുബൈയിൽ നിന്ന് റിയാദിലേക്കുള്ള എസ് വി597 ദുബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള എസ് വി589 എന്നീ വിമാനങ്ങൾ തിരിച്ചുള്ള സർവീസു കൾ നടത്തും.
വിമാന സർവീസുകൾ ആദ്യം പരിമിത ഷെഡ്യൂളിൽ മാത്രമായി രിക്കും പ്രവർത്തിക്കുക. പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദിയ അറിയിച്ചു.
ഇതിനൊപ്പം അമ്മാൻ, കുവൈത്ത് സിറ്റി, അബുദാബി, ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ മാർച്ച് 8 രാത്രി 23:59 വരെ നിർത്തിവച്ചത് നീട്ടിയതായും കമ്പനി അറിയിച്ചു.
കൂടാതെ മോസ്കൊ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 15 വരെ നർത്തിവെച്ചത് തുടരുമെന്നും വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവന ക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനരാര ഭിക്കുന്നതിനെക്കുറിച്ച് വിലയിരു ത്തുകയാണെന്നും അന്തിമ തീരുമാനം വന്നാൽ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




