
കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തിയ 22851 മാംഗ്ലൂർ സെൻട്രൽ വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച ഏഴ് കിലോയിലധികം കഞ്ചാവ് റെയിൽവേ പൊലീസ് പിടിച്ചെടുത്തു.
എസ്ഐ സി പ്രദീപ് കുമാർ, എഎസ്ഐമാരായ ഷമീർ, സുനീഷ്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ പി ബി ജോസ്, അഖിലേഷ്, രമേശൻ, റിനീത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



