മായാറിൽ റോഡരികിൽ കരടികൾ ; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

ഗൂഡല്ലൂർ : മസിനഗുഡി പഞ്ചായത്തിലെ മായാർ മേഖലയിൽ റോഡരികുകളിൽ കരടികളുടെ സാന്നിധ്യം വർധിക്കുന്നു. വനമേഖലയിൽ എലന്തപ്പഴങ്ങൾ പഴുത്തുതുടങ്ങിയതോടെയാണ് ഇവയെ ഭക്ഷിക്കാനായി കരടികൾ കൂട്ടത്തോടെ ഇറങ്ങുന്നത്.

പകൽസമയങ്ങളിൽപ്പോലും റോഡരികിലെ മരങ്ങളിൽ ക്കയറി കരടികൾ പഴം തിന്നുന്നത് പതിവ് കാഴ്ചയാവുകയാ .

ഇതുവഴി കടന്നുപോകുന്ന വിനോദസഞ്ചാരികളും മറ്റു വാഹനയാത്രക്കാരും വണ്ടിനിർത്തി കരടികളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമം കരടികളെ പ്രകോപിപ്പിച്ചേക്കാം. വനപാതകളിൽ ഒരിടത്തും വാഹനങ്ങൾ നിർത്തരുതെന്ന് വനംവകുപ്പ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top