Latest News

ഡോ. കെ. എന്‍ പണിക്കറുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

യഥാർത്ഥ മനുഷ്യനെ അടയാളപ്പെടുത്തുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രബോധത്തിന്റെ കാവൽക്കാരനായി നിലകൊണ്ട സാംസ്‌കാരിക നായകനായിരുന്നു ഡോ. കെ. എൻ പണിക്കർ. ഇന്ത്യയുടെ ബഹുസ്വരത,  ചരിത്രത്തിന്റെ  നാൾവഴികളിലൂടെ രൂപപ്പെട്ടു വന്നതാണെന്നും അതിന്റെ  തകർച്ച ഇന്ത്യയുടെ തന്നെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അധ്യാപനത്തിലൂടെയും നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം. ഇതാകട്ടെ ഇന്ത്യൻ മതനിരപേക്ഷതയെ വർഗീയതയുടെ കരിമേഘങ്ങൾ മൂടിയ ഘട്ടങ്ങളിലെല്ലാം സമൂഹ മനസ്സിലേക്ക് പടർത്തിയ വെളിച്ചമായി. ഇന്ത്യ എന്താണ് എന്നത് പഠിച്ച് പുതിയ തലമുറയ്ക്ക് മുൻപിൽ അവതരിപ്പിക്കുകയും വക്രീകരണങ്ങൾക്കെതിരെ അവരെ ജാഗ്രതപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം.

താനൂരില്‍ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു

താനൂര്‍:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു.താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിസത്ത് നിന്നും ആരംഭിച്ച കൂട്ട നടത്തം താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ലാ ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. താനൂര്‍ ഡി വൈ . എസ് പി ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. സ്ത്രീ സുരക്ഷക്ക് പുതിയ ചുവട് വെപ്പ് ആയ നിര്‍ഭയ നിശ പ്രൊജക്ടിന്റെ ഭാഗമായാണ് വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചത്. താനൂര്‍ പോലീസ് സ്റ്റേഷന്‍

പൗരബോധമുള്ള വിദ്യാർത്ഥികളെ ആദരിക്കും: മന്ത്രി വി. ശിവൻകുട്ടി

പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ചുവട് 2026′ പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പാഠപുസ്തകങ്ങൾ, സ്‌കൂളുകളുടെ സുരക്ഷ മാന്വൽ എന്നിവയുടെ പ്രകാശനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളിൽ സാമൂഹ്യ അവബോധം, സഹാനുഭൂതി, ഭരണഘടനയോടുള്ള കൂറ്, മുതിർന്നവരോടുള്ള ബഹുമാനം, സഹവിദ്യാർത്ഥികളോടുള്ള സഹകരണം, പരിസ്ഥിതി ബോധം, എന്നിവ വളർത്തുകയാണ് ചുവട് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ലഹരി വിപത്തിനെതിരെ പോരാടാൻ കുട്ടികളെ സജ്ജമാക്കുന്നതിലും

സാഗോ സമ്മർ ഡ്രിങ്ക്

വേനൽക്കാലത്തെ ചൂടിൽ ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാൻ ‘സാഗോ സമ്മർ ഡ്രിങ്ക്’ (ചൗവരി ഡ്രിങ്ക്) മികച്ചതാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. മിൽക്ക് സാഗോ ഡ്രിങ്ക് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം:

പ്രമുഖ ചരിത്രകാരന്‍ ഡോ.കെ എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ ഡോ.കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.നവതി ആഘോഷിക്കാനിരിക്കെയാണ് അദേഹത്തിന്റെ വിയോഗം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ചരിത്ര രചനയില്‍ മാര്‍ക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് പലപ്പോഴും വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരന്മാരില്‍

ലിറ്റില്‍ കൈറ്റ്സ്: കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് ജില്ലയിലെ മികച്ച യൂണിറ്റ്

കോഴിക്കോട്‌:പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയിലെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റായി കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് രണ്ടും ദേവഗിരി സാവിയോ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി.  ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്ക് യഥാക്രമം 40000, 30000, 20000 രൂപ വീതമാണ് ലഭിക്കുക. പുരസ്‌കാര തുകക്ക് പുറമെ പ്രത്യേകം രൂപകല്‍പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും. യൂണിറ്റുകളുടെ

പാലച്ചിറമാടില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു

തേഞ്ഞിപ്പലം:പാലച്ചിറമാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി പാലച്ചിറ മാട് ജനകീയ കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ജനകീയ ഇഫ്താര്‍’ സംഘടിപ്പിച്ചു. പാലച്ചിറ മാട് വളവില്‍ പഴയ ഹൈവേ പരിസരത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. നാടിന്റെ ഒത്തൊരുമയും സഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇത്തരമൊരു വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ജാതി-മത ചിന്തകള്‍ക്കതീതമായി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന ഇഫ്താര്‍ വിരുന്ന് നാടിന് പുതിയൊരു

error: Content is protected !!
Scroll to Top