താനൂരില്‍ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു

താനൂര്‍:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു.
താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിസത്ത് നിന്നും ആരംഭിച്ച കൂട്ട നടത്തം താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ലാ ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. താനൂര്‍ ഡി വൈ . എസ് പി ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു.

സ്ത്രീ സുരക്ഷക്ക് പുതിയ ചുവട് വെപ്പ് ആയ നിര്‍ഭയ നിശ പ്രൊജക്ടിന്റെ ഭാഗമായാണ് വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചത്. താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച നൈറ്റ് വാക്ക് താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

താനൂര്‍ ഡി വൈ എസ് പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു , എ എസ് ഐ സലേഷ് സ്വാഗതം പറഞ്ഞു. സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച്
താനൂര്‍ നഗരം ചുറ്റി ജംഗ്ഷനില്‍ സമാപിച്ചു .സമാപന ചടങ്ങില്‍ താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുജിത് .എന്‍ ആര്‍ സംസാരിച്ചു.വനിതകള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരായ സുഹറ അഷറഫ് , മുഹ്‌സിന കാസിം , ജാസ്മിന്‍ ഖാദര്‍ , നസീറ ഷറഫുദ്ധീന്‍ എ എസ് ഐ മാരായ സീമ , ഇന്ദുലേഖ, ശ്രീജ , രമ്യ തുടങ്ങിയവര്‍ സംസാരിച്ചു..

Share news
error: Content is protected !!
Scroll to Top