
കോഴിക്കോട്:പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയിലെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റായി കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് രണ്ടും ദേവഗിരി സാവിയോ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്ക് യഥാക്രമം 40000, 30000, 20000 രൂപ വീതമാണ് ലഭിക്കുക. പുരസ്‌കാര തുകക്ക് പുറമെ പ്രത്യേകം രൂപകല്‍പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനം, സാമൂഹിക ഇടപെടല്‍, സ്‌കൂള്‍ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി ജി.എച്ച്.എസ്.എസ് പൂനൂര്‍, ജി.എച്ച്.എസ്.എസ് നല്ലളം, ജി.എച്ച്.എസ്.എസ് കൊടുവള്ളി, പൊയില്‍കാവ് എച്ച്.എസ്, ടെക്നിക്കല്‍ എച്ച്.എസ് കോഴിക്കോട്, ജി.എച്ച്.എസ്.എസ് പെരിങ്ങളം, മര്‍കസ് ഗേള്‍സ് എച്ച്. എസ് കാരന്തൂര്‍, എം.കെ.എച്ച്.എം.എം.ഒ വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മുക്കം, സെന്റ് ജോര്‍ജ് എച്ച്.എസ് വിലങ്ങാട്, നൊച്ചാട് എച്ച്.എസ്.എസ്, സെന്റ് ആന്റണീസ് എച്ച്.എസ് കണ്ണോത്ത്, എം.ജെ.വി.എച്ച്.എസ് വില്യാപ്പള്ളി, സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ് വടകര എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഇവക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികളുടെ പൂര്‍ണരൂപം www.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കല്‍ ലക്ഷ്യമിട്ട് ജില്ലയിലെ 162 ഹൈസ്‌കൂളുകളിലാണ് നിലവില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുള്ളത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




