
തേഞ്ഞിപ്പലം:പാലച്ചിറമാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി പാലച്ചിറ മാട് ജനകീയ കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ജനകീയ ഇഫ്താര്‍’ സംഘടിപ്പിച്ചു. പാലച്ചിറ മാട് വളവില്‍ പഴയ ഹൈവേ പരിസരത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
നാടിന്റെ ഒത്തൊരുമയും സഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇത്തരമൊരു വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ജാതി-മത ചിന്തകള്‍ക്കതീതമായി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന ഇഫ്താര്‍ വിരുന്ന് നാടിന് പുതിയൊരു മാതൃകയായി.
വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും നന്മ കലാസാംസ്‌കാരിക വേദിയുടെ വോളന്റിയര്‍മാരും ചേര്‍ന്ന് ഇഫ്താറിന് ആവശ്യമായ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പങ്കെടുത്ത എല്ലാവര്‍ക്കും ജനകീയ കൂട്ടായ്മ അഡ്മിന്‍ പാനല്‍ അംഗങ്ങളായ കുഞ്ഞുട്ടി കോറാടന്‍, ഷെഫീഖ് മങ്കട, ഇസ്മായില്‍ തടത്തില്‍, മുജീബ് കെ കെ, ഹസ്സന്‍ വി പി, ജലീല്‍ കുളമ്പില്‍, എന്നിവര്‍ നന്ദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




