സാംസ്കാരികം

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവകാശമുള്ള ഒരു രാജ്യത്ത് വിവാഹിതരാവാൻ മാത്രം വിലക്കെന്തിന്?

പതിനെട്ടോ, ഇരുപത്തി ഒന്നോ? രാജ്യത്ത് വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചുള്ള ഒരു സംവാദമാണിത്

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം-2 ഫാത്തിമ തഹ്ലിയ പറയുന്നു

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെ കുറിച്ച് നമ്മുടെ വിദ്യഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയ സംവാദാത്മക കുറിപ്പുകളെ പരിചയപ്പെടുത്തുന്ന ലേഖന പരമ്പരയാണിത് .

റഫീഖ് മംഗലശ്ശേരിയുടെ ‘ആറാം ദിവസത്തിന്’ ഒന്നാം സ്ഥാനം

തൃശ്ശൂര്‍: എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന തല നാടക മത്സരത്തില്‍ റഫീഖ് മംഗലശ്ശേരി സംവിധാനം നിര്‍വഹിച്ച ആറാം ദിവസത്തിന് ഒന്നാം സ്ഥാനം. കേരള എന്‍.ജി.ഒ.യൂണിയന്‍ അരങ്ങ് 2021 സംസ്ഥാന നാടകമത്സരത്തില്‍ മികച്ച നാടകമായാണ് ആറാം ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. നാടകത്തില്‍ ദാസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച. വിജേഷ് കാവില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ എന്‍ജിഒ യൂണിയന്റെ ജ്വാല കലാകായിക സാംസ്‌കാരിക സമിതിയാണ് ആറാം ദിവസം അവതരിപ്പിച്ചത്. തൃശ്ശൂര്‍ റീജ്യണല്‍ തിയ്യേറ്ററിലാണ് മത്സരങ്ങള്‍ നടന്നത്. എ

പുനത്തില്‍ എഴുത്തിനേക്കാള്‍ വളര്‍ന്ന എഴുത്തുകാരന്‍: എം.മുകുന്ദന്‍.

കോഴിക്കോട് ; സ്വന്തം എഴുത്തിനേക്കാള്‍ വളര്‍ന്ന എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിച്ച പുനത്തില്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനത്തിലിന്റെ കൃതികളെ കുറിച്ച് ഗൗരവമായ പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതായിരിക്കും അദ്ദേഹത്തിന് നല്‍കാനാകുന്ന സ്മാരകമെന്നും അദ്ദേഹം പറഞ്ഞു. പുനത്തിലിന്റെ സാഹിത്യകൃതികളെ കുറിച്ചല്ല മറിച്ച് അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ രസകരമായ ഓര്‍മ്മകളാണ് മുകന്ദന്‍ സദസ്സിനോട് പങ്കുവെച്ചത്. ചടങ്ങില്‍ അധ്യക്ഷം വഹിച്ച ഡോ. അബ്ദുല്‍ ഹക്കീം പുനത്തില്‍ മുന്നിലെത്തികഴിഞ്ഞ മരണത്തെ സ്വയം സ്വീകരിക്കുകയായിരുന്നെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍

എന്തുകൊണ്ട് ഇടതുപക്ഷത്തുനിന്നും ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായില്ല എന്നത് ഒരു ബാലിശമായ ചോദ്യമല്ല

ഹരിതയുടെ വാര്‍ത്താസമ്മേളനത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയരംഗത്തെ ആണ്‍കോയ്മയെക്കുറിച്ച് സതീഷ് തോട്ടത്തില്‍ എഴുതുന്നു   പ്രൗഢമായിരുന്നൂ ആണധികാരങ്ങളാല്‍ പുറത്താക്കപ്പെട്ട ഹരിതയുമായ് ബന്ധപ്പെട്ട പെണ്‍കുട്ടികളുടെ പത്രസമ്മേളനം. നീതിനിഷേധം അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഒറ്റപ്പെടുത്തലും അശ്ലീലവാക്കുകളും വേണ്ടുവോളം അനുഭവിച്ചിട്ടും ഇവര്‍ എത്ര പക്വതയോടേയും തുറന്നുമാണ് നിലപാടുകള്‍ അറിയിച്ചത്. ഇവര്‍ക്കെതിരേ ഉയര്‍ന്നുവന്ന അര്‍ത്ഥംവെച്ചുള്ള കമന്റുകള്‍പോലും തുറന്നുപറഞ്ഞുതന്നെയാണ് ഇവരതിനെ നേരിട്ടത്. ഇവര്‍ ചോദ്യം ചെയ്തത് അടിമുടിനിലകൊള്ളുന്ന രാഷ്ട്രീയ ആണധികാരങ്ങളെയാണ്.. ഇതിലെത്രത്തോളം അവര്‍ വിജയിക്കുമെന്നതല്ല തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് അഭിനന്ദനമര്‍ഹിക്കുന്നത്.. മുസ്ലീംലീഗെന്ന ഒറ്റപാര്‍ട്ടിയില്‍ ഒതുക്കേണ്ടതല്ല ഈ ആണധികാരങ്ങള്‍. ഏറിയും കുറഞ്ഞും

രണ്ട് ചിരികള്‍: ഒന്ന് ജീവിതത്തിന്റെ ചിരി, രണ്ടാമന്റെത് ജോസഫ് മാഷിന്റെ കൈവെട്ടിയവരുടെ ചിരി…..

വി.കെ ജോബിഷ് എഴുതുന്നു… LGBT ആക്ടിവിസ്റ്റ് സുല്‍ഹാസിന്റെ കൊലപാതകവും, ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധകോടതിയുടെ വധശിക്ഷയും, പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാവും കാണുന്നുണ്ടാവുക..? കാണുന്നില്ലേ രണ്ട് ചിരികള്‍. ഒന്നാമന്റേത് ജീവിതത്തിന്റെ ചിരി. രണ്ടാമന്റേത് അവനെ കൊന്നവന്റെ ചിരി. രണ്ടാമന്റെ ചിരി ആ വണ്ടിയില്‍ മാത്രമുള്ളതല്ല. പല നാടുകളില്‍ പടര്‍ന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ചിരിയാണിത്. ഓര്‍മ്മയില്ലേ ജോസഫ് മാഷിന്റെ കൈ വെട്ടിയവരുടെ ചിരി. സ്വര്‍ഗലോകത്തിലേക്കുള്ള പ്രവര്‍ത്തിയുടെ ആഹ്ലാദം നിറഞ്ഞ ചിരി. അന്ന് പുറത്തു നിന്നുള്ള ചിരിയായിരുന്നു നാം കണ്ടതെങ്കില്‍ ഇന്ന് അകത്തുനിന്നുള്ള

error: Content is protected !!
Scroll to Top