‘വൈലോപ്പിള്ളി കവിതാ പുരസ്‌കാരം’ ശ്രീജിത്ത് അരിയല്ലൂരിന്

ഈ വര്‍ഷത്തെ ‘വൈലോപ്പിള്ളി കവിതാ പുരസ്‌കാരം
കവി ശ്രീജിത്ത് അരിയല്ലൂരിന്.  ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച
‘സീറോ ബൾബ്’ എന്ന പുതിയ കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്‌
മലപ്പുറം ജില്ലയിലെ അരിയല്ലൂർ സ്വദേശിയാണ്ശ്രീജിത്ത്.
കവി,പ്രഭാഷകൻ,ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പുസ്തക പ്രസാധന സംരംഭമായ
ഫ്രീഡം ബുക്സിൽ പ്രൂഫ് റീഡറായി  ജോലി ചെയ്യുന്നു.

‘സെക്കിൾ ചവിട്ടുന്ന പെൺകുട്ടി’,’സെക്കൻഡ് ഷോ’,’മാസാമാറിച്ചെടിയുടെ ഇലകൾ’സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക് തർജ്ജമ ചെയ്ത ‘വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ’,’എർളാടൻ’,’സീറോ ബൾബ്’എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിട്ടുണ്ട്.

കായിക്കര കുമാരനാശാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ‘ആശാൻ സ്മാരക യുവകവി പുരസ്കാരം’,സഹൃദയവേദി’പി.ടി ലാസർ
സ്മാരക കവിതാ പുരസ്കാരം’,’കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം”,’അബ്ദു റഹ്മാൻ പുറ്റെക്കാട് സ്മാരക പുരസ്‌കാരം’,
ഒ.വി വിജയൻ സ്മാരക ട്രസ്റ്റിന്റെ ‘ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി പുരസ്‌കാരം’ തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് മുൻപ് അർഹനായിട്ടുണ്ട്.
ജീവിത പങ്കാളി അമ്പിളി,
അദിതി,അവനി എന്നിവർ മക്കളാണ്.

Share news
error: Content is protected !!
Scroll to Top