സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.

തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ്സ്ക്ലബ്ബും തിരൂരങ്ങാടി മലബാർ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.തിരൂരങ്ങാടി എം.കെഹാജി മലബാർ കണ്ണാശുപത്രിയിൽ ഞാറാഴ്ച്ച രാവിലെ 9 മണിമുതൽ 12.30 വരെയാണ് സൗജന്യ ക്യാമ്പ് നടന്നത്. ക്യാമ്പ് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.

ക്യാമ്പിൻ്റെഭാഗമായി റെജിസ്ട്രേഷൻ,കാഴ്ച പരിശോധന,തിമിര നിർണയം,ഡയബെടിക് റെറ്റിനോപ്പതി സ്ക്രീനിംഗ്,ഐപ്രഷർ ചെക്കിങ്,ഗ്ലോക്കോമ നിർണയം എന്നിവ സൗജന്യമായിരുന്നു.കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് കണ്ണട ആവിശ്യമുള്ളവർക്ക് സൗജന്യമായി നൽകി.കൂടാതെ സർജറി മുതലായവക്ക് കൂടുതൽ ഇളവുകളും നൽകികൊണ്ടാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.രാവിലെനടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ കണ്ണാശുപത്രി എം.ഡി ഡോ: ഹയാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ യു.എ റസാഖ്,സായിദ് പരേടത്ത് ,എം.കെ.ബാവ,എം.കെ.ഹാജി ആശുപത്രി ജനറൽ മാനേജർ ഹമീദ്,എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top