Section

malabari-logo-mobile

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടിയില്‍ ‘നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്’ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു

HIGHLIGHTS : Forty years later, members of the Navarashmi Sports Club gathered at Parappanangadi.

പരപ്പനങ്ങാടി: തൊള്ളായിരത്തി അറുപതുകളില്‍ പരപ്പനങ്ങാടിയിലെ യുവാക്കളുടെ കൂട്ടായ്മയായിരുന്ന ‘നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്’ അംഗങ്ങള്‍ വീണ്ടും ഒത്തുകൂടി. വര്‍ഷങ്ങളോളം ചിറമംഗലം ഭാഗത്ത് സജീവമായിരുന്നു ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെന്ന് അംഗങ്ങള്‍ പറഞ്ഞു.

പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും അക്കാലത്ത് സംഘടിപ്പിച്ചിരുന്ന നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുക്കുകയും ജേതാക്കളാവുകയും ചെയ്തിരുന്നു. പിന്നീട് പലകാരണങ്ങളാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയായിരുന്നു.

sameeksha-malabarinews

വീണ്ടും നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശഷേമുള്ള ഈ കൂടിച്ചേരലില്‍ തങ്ങളുടെ പ്രദേശത്തിന് ഉപകാരപ്രദമാകുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രമെന്ന് ക്ലബ് അംഗങ്ങള്‍ പറഞ്ഞു.

ചട്ടിക്കല്‍ ശിവശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാരയില്‍ വിജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് അംഗമായിരുന്ന സി. കെ. വല്‍സന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. വിനോദ് കുമാര്‍ തള്ളശ്ശേരി ആമുഖഭാഷണം നടത്തി. പഴയകാല പ്രവര്‍ത്തകരായ ഭരത് ഭൂഷണ്‍, ബാലന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍, ചന്ദ്രന്‍, ഉദയകുമാര്‍, വാലില്‍ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, നാരായണന്‍,രാമചന്ദ്രന്‍ തുടങ്ങിയവര്‍ പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!