നഴ്‌സിംഗ് സീറ്റ് വാഗ്ദാനം നല്‍കി കല്‍പ്പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പണം തട്ടിയ പരാതിയില്‍ യുവാവ് പിടിയില്‍

തിരൂര്‍; ബാംഗ്ലൂരിലെ നഴ്‌സിംഗ് സ്ഥാപനത്തില്‍ ബിഎസ്‌സി നഴ്‌സിംഗിന് പഠിക്കുന്ന കല്‍പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്‌സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍.

കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജ്(41)നെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇയാള്‍ 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങിയെന്നാണ് പരാതി.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കല്‍പകഞ്ചേരി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ P.K. ദാസ് . എസ്.ഐ പ്രദീപ് കുമാര്‍ .എ.എസ്.ഐ. രാജേഷ്. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആല്‍ബിന്‍ . അഭിമന്യു .വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതി ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top