സാംസ്കാരികം

‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ വീണ്ടും അരങ്ങിലെത്തുന്നു

നിലമ്പൂര്‍ ; മലബാറിലെ പുരോഗമന നാടകപ്രസ്ഥാനങ്ങളുടെ ആചാര്യന്‍മാരിലൊരാളായ ഇ കെ അയമുവിന്റെ നാടകങ്ങളുടെ പുനരവതരണത്തിന് നിലമ്പൂരിലില്‍ വേദിയൊരുങ്ങുന്നു. അദ്ദേഹത്തിന്റെ ‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ പുനരവതരണത്തിന് അഭിനേതാക്കളെ കണ്ടെത്തുന്നതിനുള്ള കാസ്റ്റിങ് പ്രശസ്ത നാടകനടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനംചെയ്തു. ഇ കെ അയമു സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നിലമ്പൂര്‍ കുഞ്ഞാലി സ്മാരക മന്ദിരത്തില്‍ നടന്ന കാസ്റ്റിങ്ങില്‍ നാടകകൃത്തും സംവിധായകനുമായ റഫീഖ് മംഗലശേരി, രാജീവ് ചെമ്മണിക്കര എന്നിവര്‍ നാടക കലാകാരന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. […]

മൂന്ന് ഐഎഫ്എഫ്‌കെ പുരസ്‌കാരം ലഭിച്ച ‘കുഴാങ്കളിന്’ സംവിധായകന്‍ വിനോദ് രാജിന്റെ മധുരതെരുവിലെ ഇഡ്ഡിലി കച്ചവടക്കാരിയായ അമ്മയുടെ കണ്ണീര്‍ തിളക്കം

വികെ ജോബിഷ് എഴുതുന്നു നാലാം ക്ലാസില്‍ പഠനം നിര്‍ത്തി തിരുപ്പൂരില്‍ തുണിമില്ലില്‍ പണിക്കുപോയ ഈ ചെറുപ്പക്കാരനാണ് കഴിഞ്ഞവര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയിലേക്ക് ഇന്ത്യക്ക് പ്രവേശനം സാധ്യമാക്കിയ ‘കൂഴാങ്കള്‍’ (Pebbles) എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ചിലരങ്ങനെയാണ്; സിനിമയെ വെല്ലുന്ന കഥകളോടൊപ്പം ജീവിച്ച ഒരു ഭൂതകാലമുണ്ടാവുമവര്‍ക്ക്. പൊള്ളുന്ന ആ ഭൂതകാലങ്ങളില്‍ ചിലത് നമ്മുടെ ചലച്ചിത്ര ചരിത്രത്തെതന്നെ മാറ്റിയെഴുതിക്കളയും. വിനോദ് രാജ് എന്ന തമിഴ് സംവിധായകന്‍ അങ്ങനെയൊരാളാണ്. ഒന്‍പതാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട വിനോദ് രാജ് തന്റെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍

നവജീവന്‍ നാടകോത്സവത്തിന് ഞായാറാഴ്ച പരപ്പനങ്ങാടിയില്‍ തിരിശ്ശീല ഉയരും

പരപ്പനങ്ങാടിയിലെ ആദ്യകാല നാടകപ്രവര്‍ത്തകന്‍ വി.ശിവശങ്കരന്റെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല അഖിലകേരള അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അഭിനയപ്രതിഭ പുരസ്‌ക്കാരത്തിനായുള്ള രണ്ടാമത് ഏകപാത്ര അഭിനയമത്സരം ലോക നാടകദിനമായ മാര്‍ച്ച് 27ന് ഞായറാഴ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ യജ്ഞമൂര്‍ത്തി മന്ദിരത്തിന് സമീപം നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 17 നാടകങ്ങള്‍ വേദിയിലെത്തും. മത്സരം രാവിലെ 9 മണിക്ക് തുടങ്ങും.വൈകീട്ട് അഭിനയപ്രതിഭയെ പ്രഖ്യാപിക്കും.  

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് പ്രേമന്‍

ജീവിതത്തിന്റെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം ലോകസിനിമകളെയുംകൂടി കൂടെക്കൂട്ടുന്ന ഈ വടകരക്കാരനെ കുറിച്ച് വികെ ജോബിഷ് എഴുതുന്നു …………………………………….. സ്ഥലം ഒരു സിനിമാതിയറ്ററാണ്. അവിടെ ആരോടാണീ മനുഷ്യന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നത്. അതും ആരെക്കുറിച്ചാണ്. ജസ്റ്റിന്‍ ചാഡ് വിക്ക്, ലൂയീസ് മണ്ടോക്കി, ക്ലിന്റ് ഈസ്റ്റ് വുഡ്, കിം കി ഡുക്ക്, ലോല ഡൊയ്‌ലോണ്‍ തുടങ്ങി ലോകപ്രശസ്ത സിനിമാക്കാരെക്കുറിച്ചും അവരുടെ കലാജീവിതത്തെക്കുറിച്ചുമാണ്. മുന്നില്‍ കസേരകളെല്ലാതെ മറ്റാരുമില്ലേ. ഉണ്ട്. അവിടവിടെയായി ചിലരുണ്ട്. ചിലപ്പോളത് അഞ്ചുപേരാകും. ചിലപ്പോള്‍ അന്‍പതുപേര്‍. മറ്റുചിലപ്പോള്‍ നൂറിനടുത്താകാം ഈ കാണികള്‍. ഇനി ഒരാളാണെങ്കിലും

പൂരക്കളിയിലെ ഭൃഷ്ട്; ഇതര മതവെറിയുടെ തിട്ടൂരങ്ങളിലല്ല, അതിന് വഴങ്ങാതിരിക്കാനുള്ള വിനോദ് പണിക്കരുടെ ഇച്ഛാധീരതയിലാണ് ഭാവിയുടെ ഹൃദയം മിടിക്കുന്നത്.

എഴുത്ത് ഷിജു ആര്‍ തെയ്യച്ചുവപ്പും ചെങ്കൊടിച്ചുവപ്പും കൈകോര്‍ത്ത് നിന്ന് പരസ്പരം പോര്‍വീര്യമേറ്റിയതാണ് കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രം. രണ്ടും രണ്ടായിരുന്നില്ല ഈ നാട്ടകങ്ങള്‍ക്ക്. രണ്ടിനും പേരുകേട്ട കരിവെള്ളൂരില്‍ നിന്നാണ് ഈ ചിത്രം. ഊരുവിലക്കിന്റെയും ജാതിഭ്രഷ്ടിന്റെയും നാട്ടുക്കൂട്ട വിചാരണകള്‍ക്ക് മുന്നില്‍ തല നിവര്‍ത്തി നിന്ന് ‘ പോയി പണി നോക്കിനെടാ ‘ എന്നൊരു മനുഷ്യന്‍ പറയുന്നത്. ചന്ദ്രഗിരിപ്പുഴയുടെ തെക്കും വളപട്ടണം പുഴയുടെ വടക്കുമായി കൊണ്ടാടപ്പെടുന്ന പ്രാചീനമായ ആരാധനോത്സവമാണ് പൂരക്കളി. അറിവും ആരാധനയും വിനോദവും കായികാഭ്യാസവും സംഗീതവുമടക്കം സര്‍വ്വകലകളുടെയും സമഞ്ജസ സംഗമ

വാട്ട്‌സ് ആപ്പ് കൂട്ടായ്മകള്‍ നേരമ്പോക്കല്ല; അധ്യപികമാരുടേ കൂട്ടായ്മയില്‍ പിറന്നത് നാടകം തന്നെ

കോഴിക്കോട് : നേരമ്പോക്ക് പറയാനും സല്ലപിക്കാനും മാത്രമായി ഭുരിഭാഗം വാട്ടസ് ആപ് കൂട്ടായ്മകളും മാറുമ്പോള്‍ കോഴിക്കോട്ട് അധ്യാപികമാരുടെ കൂട്ടായ്മയില്‍ പിറന്നത് ഒരു നാടകം തന്നെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള അധ്യാപികമാരാണ് നാടകത്തിന്റെ വിവിധ തലങ്ങള്‍ പഠിച്ചെടുക്കുന്നതിനായി സ്വന്തമായി ഒരു നാടകക്യാമ്പ് ഒരുക്കിയത്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒത്തുകൂടുകയും ക്യാമ്പില്‍ നിന്നും ഒരു നാടകം തന്നെ രൂപപ്പെടുത്തുകയും ചെയ്തു. ‘ബസ് സ്റ്റോപ്’ എന്ന പേരിലുള്ള ഈ നാടകം കഴിഞ്ഞ വ്യാഴാഴ്ച തെരഞ്ഞെടുക്കപ്പെട്ട

error: Content is protected !!
Scroll to Top