Section

malabari-logo-mobile

വാട്ട്‌സ് ആപ്പ് കൂട്ടായ്മകള്‍ നേരമ്പോക്കല്ല; അധ്യപികമാരുടേ കൂട്ടായ്മയില്‍ പിറന്നത് നാടകം തന്നെ

HIGHLIGHTS : കോഴിക്കോട് : നേരമ്പോക്ക് പറയാനും സല്ലപിക്കാനും മാത്രമായി ഭുരിഭാഗം വാട്ടസ് ആപ് കൂട്ടായ്മകളും മാറുമ്പോള്‍ കോഴിക്കോട്ട് അധ്യാപികമാരുടെ കൂട്ടായ്മയില്‍ ...

കോഴിക്കോട് : നേരമ്പോക്ക് പറയാനും സല്ലപിക്കാനും മാത്രമായി ഭുരിഭാഗം വാട്ടസ് ആപ് കൂട്ടായ്മകളും മാറുമ്പോള്‍ കോഴിക്കോട്ട് അധ്യാപികമാരുടെ കൂട്ടായ്മയില്‍ പിറന്നത് ഒരു നാടകം തന്നെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള അധ്യാപികമാരാണ് നാടകത്തിന്റെ വിവിധ തലങ്ങള്‍ പഠിച്ചെടുക്കുന്നതിനായി സ്വന്തമായി ഒരു നാടകക്യാമ്പ് ഒരുക്കിയത്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒത്തുകൂടുകയും ക്യാമ്പില്‍ നിന്നും ഒരു നാടകം തന്നെ രൂപപ്പെടുത്തുകയും ചെയ്തു. ‘ബസ് സ്റ്റോപ്’ എന്ന പേരിലുള്ള ഈ നാടകം കഴിഞ്ഞ വ്യാഴാഴ്ച തെരഞ്ഞെടുക്കപ്പെട്ട സദസ്സിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഒരു ബസ് സ്‌റ്റോപ്പിലെത്തുന്ന ഒരു കൂട്ടം സ്ത്രീകളിലൂടെ അവരുടെ വിഷയങ്ങള്‍ പറയുകയാണ് നാടകം.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള വിവിധ സ്‌കൂളിലെ അധ്യാപികമാരാണ് കൂട്ടായ്മയിലുള്ളത്. ശ്രാവണിക അമല്‍ഗാമേഷന്‍ ഓഫ് ആര്‍ട്‌സിന്റെ വിമന്‍ ടീച്ചേഴ്‌സ തീയ്യേറ്റര്‍ എന്നാണ് സംഘത്തിന്റെ പേര്. ഔട്ട് ലുക്ക് എന്ന പേരിലാണ് നാടകക്യാമ്പ് സംഘടിപ്പിച്ചത്.

sameeksha-malabarinews

നര്‍ത്തകിമാരായ പി.സുകന്യ , ആര്‍. നിഷ, പാട്ടുകാരായ രാധി, ജിഷ മനോജ് എന്നിവരെ കൂടാതെ സാജിത കമാല്‍, എ. സൗമ്യ, പികെ ജ്യോദിതസ്, ഇപി ബിബില, ആശ മോഹനന്‍, , ഡോ. സി. ഭാമിനി, നിഷിത കുമാരി, ഇ.പി. ദീപ്തി, കെ.കെ ബീന, പി.ഉഷ എന്നിവരും ക്യാമ്പാംഗങ്ങളായി. ആതിര മുരളീധരന്‍ ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍. ഡോ.കെഎസ് വാസുദേവന്‍ ക്യാമ്പില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!