Section

malabari-logo-mobile

റഫീഖ് മംഗലശ്ശേരിയുടെ ‘ആറാം ദിവസത്തിന്’ ഒന്നാം സ്ഥാനം

HIGHLIGHTS : തൃശ്ശൂര്‍: എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന തല നാടക മത്സരത്തില്‍ റഫീഖ് മംഗലശ്ശേരി സംവിധാനം നിര്‍വഹിച്ച ആറാം ദിവസത്തിന് ഒന്നാം സ്ഥാനം. കേരള എന്‍.ജി.ഒ.യൂണി...

തൃശ്ശൂര്‍: എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന തല നാടക മത്സരത്തില്‍ റഫീഖ് മംഗലശ്ശേരി സംവിധാനം നിര്‍വഹിച്ച ആറാം ദിവസത്തിന് ഒന്നാം സ്ഥാനം. കേരള എന്‍.ജി.ഒ.യൂണിയന്‍ അരങ്ങ് 2021 സംസ്ഥാന നാടകമത്സരത്തില്‍ മികച്ച നാടകമായാണ് ആറാം ദിവസം തിരഞ്ഞെടുക്കപ്പെട്ടത്.

നാടകത്തില്‍ ദാസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച.
വിജേഷ് കാവില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

sameeksha-malabarinews

മലപ്പുറം ജില്ലാ എന്‍ജിഒ യൂണിയന്റെ ജ്വാല കലാകായിക സാംസ്‌കാരിക സമിതിയാണ് ആറാം ദിവസം അവതരിപ്പിച്ചത്. തൃശ്ശൂര്‍ റീജ്യണല്‍ തിയ്യേറ്ററിലാണ് മത്സരങ്ങള്‍ നടന്നത്.

എ ശാന്തകുമാറാണ് നാടകത്തിന്റെ രചന. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണം നടത്തുക എന്നത് മാത്രമല്ല നാടകം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട്.
രാജ്യം ഇന്ന് അനുഭവിക്കുന്ന മത വിവേചനം കേരളീയ പശ്ചാത്തലത്തില്‍ അതിശക്തമായി അരങ്ങിലെത്തിച്ചു എന്നതാണ് ഈ നാടകത്തെ മികവുറ്റതാക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

പണേഷ് കുപ്പിവളവ് അനില്‍ തച്ചണ്ണ എന്നിവരുടെ ആര്‍ട്ട് വര്‍ക്കും ഏറെ ശ്രദ്ധേയമായി.
ധനീഷ് വള്ളിക്കുന്ന് ആണ് സഹസംവിധാനം നിര്‍വ്വഹിച്ചത്. സംഗീതം വിനോദ് നിസരി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!