പുനത്തില്‍ എഴുത്തിനേക്കാള്‍ വളര്‍ന്ന എഴുത്തുകാരന്‍: എം.മുകുന്ദന്‍.

HIGHLIGHTS : കോഴിക്കോട് ; സ്വന്തം എഴുത്തിനേക്കാള്‍ വളര്‍ന്ന എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കോഴിക്കോട് സാംസ്‌കാര...

malabarinews
കോഴിക്കോട് ; സ്വന്തം എഴുത്തിനേക്കാള്‍ വളര്‍ന്ന എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിച്ച പുനത്തില്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനത്തിലിന്റെ കൃതികളെ കുറിച്ച് ഗൗരവമായ പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതായിരിക്കും അദ്ദേഹത്തിന് നല്‍കാനാകുന്ന സ്മാരകമെന്നും അദ്ദേഹം പറഞ്ഞു. പുനത്തിലിന്റെ സാഹിത്യകൃതികളെ കുറിച്ചല്ല മറിച്ച് അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ രസകരമായ ഓര്‍മ്മകളാണ് മുകന്ദന്‍ സദസ്സിനോട് പങ്കുവെച്ചത്.

ചടങ്ങില്‍ അധ്യക്ഷം വഹിച്ച ഡോ. അബ്ദുല്‍ ഹക്കീം പുനത്തില്‍ മുന്നിലെത്തികഴിഞ്ഞ മരണത്തെ സ്വയം സ്വീകരിക്കുകയായിരുന്നെന്ന് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് അനുസ്മരണ പ്രഭാഷണം നടത്തി. സിപി അബൂബക്കര്‍, ടി.രാജന്‍ സംസ്‌കാരിക വേദി സക്രട്ടറി കെ.വി.ശശി, ലിജീഷ്‌കുമാര്‍ എന്നിവരും സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക