മുല്ലപ്പെരിയാര്‍: ‘ഇരു സംസ്ഥാനങ്ങളുടെയും താത്പര്യം സംരക്ഷിക്കപ്പെടും’; മുഖ്യമന്ത്രിയുടെ കത്തിന് സ്റ്റാലിന്റെ മറുപടി

HIGHLIGHTS : Mullaperiyar: 'Interest of both states will be protected'; Stalin's reply to the Chief Minister's letter

malabarinews
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മറുപടി. രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളും താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്നതായി എം കെ സ്റ്റാലിന്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അണക്കെട്ടിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിവരങ്ങള്‍ യഥാസാമയം കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട് കൈമാറും.

ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് നിലവില്‍ മുല്ലപ്പെരിയാറില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് അടക്കം നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് കൈമാറിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ജലനിരപ്പ് താഴാത്ത പക്ഷം നാളെ രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഡാം തുറക്കുന്നതിനു മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക