Section

malabari-logo-mobile

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ആറാം പതിപ്പിന്റെ സംഘാടക സമിതിയായി

HIGHLIGHTS : Kerala Literature Festival sixth edition on February 2022

കോഴിക്കോട്; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ ആറാംപതിപ്പിന്റെ സംഘാടകസമിതി രൂപീകരണയോഗം കോഴിക്കോട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഫെസ്റ്റിവെല്‍ തീമും മന്ത്രി പ്രകാശിപ്പിച്ചു. ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് പുറമെ മുടങ്ങി കിടക്കുന്ന മലബാര്‍ മഹോത്സവം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022 ജനുവരി 20 മുതല്‍ 23 വരെ നാലുദിവസങ്ങിളിലായി നടക്കുക. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് ഫെസ്റ്റിവല്‍ നടന്നത്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫെസ്‌ററിവെലില്‍ പങ്കെടുക്കാന്‍ സാധിക്കും.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പ്രതിനിധികളുടെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സിപി മുസാഫിര്‍ അഹമ്മദ്, രവി ഡിസി. എകെ അബ്ദല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.

കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഭാരവാഹികള്‍ എ. പ്രദീപ് കുമാര്‍(ചെയര്‍മാന്‍), ഡോ, എകെ അബ്ദുള്‍ ഹക്കീം (കണ്‍വീനര്‍), രവി ഡിസി(ചീഫ് ഫെസിലേറ്റര്‍)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!