
താനൂര്‍ : താനൂര്‍ നഗരസഭയിലെ 11-ാം ഡിവിഷനില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25ലക്ഷം രൂപ ചെലവിട്ട് 176 മീറ്റര്‍ ദൂരം നിര്‍മാണം പൂര്‍ത്തികരിച്ച മേലേപ്പാടം – മുത്തനാരി പാടം റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ പി.പി.ഷംസുദ്ദീന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ മന്‍സൂര്‍, പി.ടി.അക്ബര്‍, രുഗ്മിണി സുന്ദരന്‍, മുന്‍ കൗണ്‍സിലര്‍മാരായ പി.ടി.ഇല്ലാസ്, കെ.വിവേകാന്ദന്‍, സി.പി.അശോകന്‍, പി.സുന്ദരന്‍, പി.നൗഷാദ്, ബാപ്പുവടക്കയില്‍, മുസ്തഫ ഓടക്കല്‍, എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



