Section

malabari-logo-mobile

സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഇരട്ടിയായി പച്ചക്കറിവില

HIGHLIGHTS : Vegetable prices in the state have doubled in two weeks

തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില കൂടിയത് ഇരട്ടിയായാണ്.

പച്ചക്കറി ഉല്‍പാദന മേഖലയില്‍ കനത്ത മഴയാണ് വില വര്‍ധിക്കാന്‍ കാരണം.

sameeksha-malabarinews

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിക്ക് ഇന്നത്തെ വില 90 രൂപയാണ്, ദിവസം മുമ്പ് 45 രൂപയായിരുന്നു. 12 രൂപയായിരുന്ന കാബേജ് 24 രൂപയായി.  50 രൂപ ആയിരുന്ന പയറിന് ഇന്ന 70 രൂപയാണ്. കോവയ്ക്ക 40 രൂപയില്‍ നിന്ന് 80 രൂപയില്‍ എത്തി. മുരിങ്ങയുടെ വില 90 ല്‍ നിന്ന് വര്‍ദ്ധിച്ചു 130 എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുമ്പ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന 50 രൂപയായി. ബീറ്റ്റൂട്ട് വില 16 ല്‍ നിന്ന് 25 രൂപയും പടവലത്തിന് 25 രൂപയില്‍ നിന്ന് 40 രൂപയും ചുരങ്ങക്ക 22 രൂപയില്‍ നിന്ന് 32 രൂപയുമായി. ഇവ ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ അഞ്ചു രൂപ മുതല്‍ 10 രൂപ വരെ വീണ്ടും കൂടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!