മാപ്പിളപ്പാട്ട് പരിശീലന കോഴ്സ് ; അപേക്ഷ ക്ഷണിച്ചു.

കൊണ്ടോട്ടി : മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയില്‍ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് റഗുലര്‍ കോഴ്സ് രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു.

അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാലുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.

ഞായറാഴ്ചകളിലാണ് പരിശീലനം. ആദ്യവര്‍ഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വര്‍ഷം ഹാര്‍മോണിയം പരിശീലനം, അവസാന വര്‍ഷം അവതരണ പരിശീലനം എന്നിവയാണുള്ളത്. മുതിര്‍ന്നവര്‍ക്കായുള്ള ഒരു വര്‍ഷത്തെ മാപ്പിളപ്പാട്ട് കോഴ്സിലേക്കും മാപ്പിളകലാ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0483 2711432

 

Share news
error: Content is protected !!
Scroll to Top