പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ – എം ബഷീറിന്റെ കവിതാ സമാഹാരം ബെന്യാമിൻ പ്രകാശനം ചെയ്തു
പരപ്പനങ്ങാടി സ്വദേശി എം.ബഷീറിൻ്റെ കവിത സമാഹാരമായ പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. ഓൺലൈൻ വഴി ആഗസ്റ്റ് 30നായിരുന്നു പ്രകാശനം. നവമാധ്യമങ്ങളിൽ നിരന്തരം കവിതകൾ എഴുതി വന്നിരുന്നു എം.ബഷീർ. മനുഷ്യൻ്റെ പ്രശ്നങ്ങളേയും പ്രണയങ്ങളേയും സ്വപ്നങ്ങളേയുമൊക്കെ കവിതയുടെ വരികളിൽ ബഷീർ ചാലിച്ചെടുത്തിരുന്നു. സമീപകാല കവിതകളിൽ ആ വരികളൊക്കെ ഏറെ ശ്രദ്ദേയമായിത്തീർന്നിരുന്നു. പ്രവാസ ജീവിതത്തിൽ നിന്നും വഴിമാറി ബഷീർ തന്നെ ഒരു കവിതയായി രൂപാന്തരപ്പെടുകയായിരുന്നു.നിരന്തരം കവിതകളുടെ പ്രവാഹമായിത്തീരുന്ന എഴുത്തിൻ്റെ ആദ്യസമാഹാരമാണ് ബെന്യാമിനിലൂടെ നിർവ്വഹിക്കപ്പെടുന്നത്. ഡി.സി ബുക്സാണ് […]










