Section

malabari-logo-mobile

സച്ചിദാനന്ദനോടൊപ്പമാണ്‌ ..! പക്ഷേ…. നാടകപ്രവര്‍ത്തകന്‍ റഫീഖ്‌ മംഗലശ്ശേരിയുടെ കുറിപ്പ്‌ ചര്‍ച്ചയാകുന്നു

HIGHLIGHTS : മോദിയേയും അമിത്‌ ഷായെയും വിമര്‍ശച്ചതിന്റെ പേരില്‍ പ്രശസ്‌ത കവി സച്ചിദാനന്ദനെ ഫേസ്‌ ബുക്ക്‌ വിലക്കിയിതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വ...

മോദിയേയും അമിത്‌ ഷായെയും വിമര്‍ശച്ചതിന്റെ പേരില്‍ പ്രശസ്‌ത കവി സച്ചിദാനന്ദനെ ഫേസ്‌ ബുക്ക്‌ വിലക്കിയിതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വ്യത്യസ്‌തമായ ഒരു ഫേസ്‌ബുക്ക്‌ കുറിപ്പ്‌ ചര്‍ച്ചയാകുന്നു. നാടകപ്രവര്‍ത്തകന്‍ റഫീഖ്‌ മംഗലശ്ശേരിയുടെതാണ്‌ കുറിപ്പ്‌. സച്ചിദാനന്ദനൊപ്പമെന്ന്‌ പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ തന്റെ നാടകം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന്‌ പിന്‍വിലിക്കേണ്ടിവന്നപ്പോല്‍ ആദ്യം ഒപ്പം നിന്ന കവി പിന്നീട്‌ പിന്‍മാറിയതിനെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

റഫീഖ്‌ മംഗലേേശ്ശരി സംവിധാനം ചെയ്‌ത കിത്താബ്‌ എന്ന നാടകം ജില്ലാ സ്‌കൂള്‍ കലോത്സവേദിയില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്ങിലും മതമൗലിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നുല്ല. നാടകം അവതരിപ്പിച്ച മേമുണ്ട സ്‌കൂളിനെതിരെ ശക്തമായ പ്രതിഷേധവുമായി മതസംഘടനകളടക്കം രംഗത്ത്‌ വന്നതോടെ സ്‌കൂള്‍ അധികൃതര്‍ നാടകം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന്‌ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും റഫീഖിന്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റഫീഖിനെ പിന്തുണച്ചുകൊണ്ട്‌ ഇറക്കിയ പ്രസ്‌താവനയില്‍ നിന്നും ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്നീട്‌ പിന്തുണ പിന്‍വലിച്ചിരുന്നു. നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നായിരുന്നു ഇവരുടെ ആരോപണം. ഇത്തരത്തില്‍ പ്രസ്‌താവനിയല്‍ നിന്നും പിന്‍മാറിയവരില്‍ കവിയുമുണ്ടായിരുന്നുവെന്ന്‌ റഫീഖ്‌ പറയുന്നു.

sameeksha-malabarinews

സച്ചിദാനന്ദന്‌ അത്‌ ഓര്‍മ്മയുണ്ടാവില്ലെങ്കിലും എനിക്ക്‌ മറക്കാനാവില്ല എന്ന്‌ പറഞ്ഞവസാനിപ്പിക്കുന്ന കുറിപ്പില്‍ കവിയടക്കമുള്ളവര്‍ തന്നെ ഒരു കൂട്ടം മതതീവ്രവാദികള്‍ക്ക്‌ മുമ്പിലേക്ക്‌ എറിഞ്ഞുകൊടുക്കയായിരുന്നവെന്ന ആക്ഷേപവും ഉന്നയിക്കുന്നു.

കുറിപ്പിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞുച

കവിയെ പിന്തുണക്കുമ്പോള്‍ തന്നെ തന്റെ വിമര്‍ശനവും ചൂണ്ടിക്കാണിക്കുന്ന റഫീഖ്‌ മംഗലേേശ്ശരിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

സച്ചിദാനന്ദനോടൊപ്പമാണ് ….. !
പക്ഷേ ,,,,
കവി മറന്നു പോയോ എന്നറിയില്ല ….,
ഈയുള്ളവൻ്റെ #കിത്താബ്
നാടകം മതമൗലികവാദികളുടെ ഭീഷണിയെത്തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ചപ്പോൾ ,
ഏറെ ദിവസങ്ങൾക്കു ശേഷം ( സോഷ്യൽ മീഡിയയിൽ കിത്താബ്
നാടകത്തിനുവേണ്ടിയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ) കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ചേർന്ന് നാടകത്തിന് വേണ്ടി ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു …!
കവി സച്ചിദാനന്ദനും ആ പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു …!
എന്നാൽ ,
ഒപ്പ് വെച്ച് മഷി ഉണങ്ങുന്നതിനു മുമ്പേ സച്ചിദാനന്ദൻ ആ പ്രസ്താവനയിൽ നിന്ന് ഒപ്പ് പിൻവലിക്കുകയും ,
നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും കൂടി പറഞ്ഞു വെക്കുകയും ചെയ്തു ….!
സച്ചിദാനന്ദൻ്റെ
ആ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നു…!
ലോകമറിയുന്ന മലയാള കവിയായ സച്ചിദാനന്ദനടക്കം #കിത്താബ് നാടകത്തെ തള്ളിപ്പറഞ്ഞില്ലേ
എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് മതമൗലികവാദികൾ എനിക്കു നേരെ ഉറഞ്ഞു തുള്ളിയത് ….!
ഇതൊക്കെ സച്ചിദാനന്ദന് ഓർമ്മയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് മറക്കാനാവില്ല ….!
കാരണം ,
ആ സമയത്ത് എന്നെ
ഒരു കൂട്ടം
മത തീവ്രവാദികളുടെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു സച്ചിദാനന്ദനടക്കം പലരും …!!

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!