നിങ്ങള്‍ക്കും പഠിക്കാം മ്യൂറല്‍, ഗ്ലാസ് പെയിന്റിങ്ങ്, അതും സൗജ്യന്യമായി

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3-ന് ആരംഭിക്കുന്ന സൗജന്യ മ്യൂറല്‍ ആന്റ് ഗ്ലാസ് പെയ്ന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
Share news
error: Content is protected !!
Scroll to Top