കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫയര്‍ സ്റ്റേഷന് അനുമതി

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫയര്‍സ്റ്റേഷന്‍ ആസ്ഥാനം സ്ഥാപിക്കുന്നതിന് അനുമതിയായി. കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് സമീപം 50 സെന്റ് ഭൂമി 30 വര്‍ഷത്തേക്ക് ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിക്കൊണ്ടുള്ള ധാരണാപത്രം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപിന് കൈമാറി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. സതീഷ് ഇ.കെ., സിണ്ടിക്കേറ്റ് മെമ്പര്‍മാരായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എല്‍. ഗോപാലകൃഷ്ണന്‍, സജിത് എസ്.ബി. എന്നിവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ താനൂരില്‍ പുതുതായി ആരംഭിക്കുന്ന ഫയര്‍‌സ്റ്റേഷന്‍ ഈ ആഴ്ചയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •