Section

malabari-logo-mobile

യുക്കുലേലെ എന്ന മനോഹരമായ പേരുള്ള സംഗീതോപകരണത്തെ പരിചയപ്പെടാം…

HIGHLIGHTS : ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ച പഴയ, എന്നാല്‍ പുത്തന്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റാണ് യുക്കുലേലെ. ലൂറ്റ് കുടുംബത്തിലെ അംഗമായ ഇ...

ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ച പഴയ, എന്നാല്‍ പുത്തന്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റാണ് യുക്കുലേലെ. ലൂറ്റ് കുടുംബത്തിലെ അംഗമായ ഇവന്‍ രണ്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ ഉത്ഭവിച്ച ഒരു സ്ട്രിംഗ് ഉപകരണമാണ്. കാഴ്ച്ചക്ക് നാല് സ്ട്രിങ്ങുകള്‍ ഘടിപ്പിച്ച ഒരു കുഞ്ഞന്‍ ഗിറ്റാര്‍. എന്നാല്‍ ഗിറ്റാറിനെ അപേക്ഷിച്ച് എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്നതും ഒട്ടുമിക്ക യൂത്തന്‍ ഗായകരും ഉപയോഗിക്കുന്ന ഒരു ഐറ്റം.
യുക്കുലേലെയുടെ ചരിത്രത്തിലേക്ക് എത്തി നോക്കിയാല്‍ ആളൊരു വിദേശിയാണ്. ഉത്ഭവം പോര്‍ച്ചുഗലിലാണെങ്കിലും ആള്‍ അറിയപ്പെടുന്നത് ഹവായിയന്‍ ഇന്‍സ്ട്രുമെന്റായാണ്.കാരണം, 18-ാം നൂറ്റാണ്ടിന്റ അവസാന കാലഘട്ടത്തില്‍ പോര്‍ച്ചുഗലില്‍ നിന്ന് അമേരിക്കയിലെ ഹവായിലേക്ക് കുടിയേറിയവരില്‍ കണ്ടുവന്ന ഉപകരണമാണ് യുക്കുലേലെ. ഹവായിലെത്തിയ പോര്‍ച്ചുഗീസുകാര്‍ യുക്കുലേലെ അവരുടെ സംഗീതത്തിനും ആഘോഷങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചു പോന്നു. കൈകള്‍ക്കൊണ്ടാണ് ആദ്യ കാലങ്ങളില്‍ യുക്കുലേലെ നിര്‍മ്മിച്ചിരുന്നത്. കഠിനവും സമയമെടുക്കുന്നതുമായ പ്രക്രിയ.

1910-ന് മുമ്പ് നിലവിലുണ്ടായിരുന്നവയുടെ എണ്ണം കുറവായിരുന്നു. 19-ാം നൂറ്റാണ്ടോടെയാണ് യുക്കുലേലെ ഹവായിയില്‍ കൂടുതല്‍ ജനകീയമാകുന്നത്. ഹവായിലെ അക്കാലത്തെ രാജാവായിരുന്ന കാലകൌവ ഈ ഉപകരണം കാണാനും അതിന്റെ സംഗീതം കേള്‍ക്കാന്‍ ഇടയാവുകയും ചെയ്തു. അതില്‍ പിന്നെ യുക്കുലേലെ ഹവായിയന്‍ ഉപകരണമായി പ്രഖ്യാപിച്ചു . തുടര്‍ന്ന് അവിടങ്ങളില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളിലും യുക്കുലേലെയുടെ സംഗീതം ഇടം പിടിക്കുകയും അവര്‍ അതില്‍ സന്തോഷം കണ്ടെത്തുകയും കൂടുതല്‍ ജനകീയമാവുകയും ചെയ്തു.

sameeksha-malabarinews

യുക്കുലേലെ നാല് തരത്തിലുണ്ട് സോപ്രാനോ, കണ്‍സേര്‍ട്ട്, ടെനോര്‍, ബാരിറ്റോണ്‍. സോപ്രാനോയാണ് കൂട്ടത്തില്‍ കുഞ്ഞന്‍. ഹൈപിച്ച് നോട്ടുകള്‍ വായിക്കാന്‍ എറ്റവും മികച്ചത്. ഇതിന് ഫ്രഡ് ബാര്‍ കുറവായിരിക്കും. സോപ്രാനോ തന്നെ മറ്റൊരു തരത്തിലുണ്ട് പൈനാപ്പിള്‍ വേര്‍ഷന്‍. പൈനാപ്പിള്‍ രൂപത്തില്‍ പണിതത്.മറ്റതിനെ അപേക്ഷച്ച് ഇതിന് ശബ്ദം കൂടുതലായിരിക്കും. രണ്ടാമത്തവന്‍ കണ്‍സേര്‍ട്ട് യുക്കുലേലെ. ഇവന് ഇത്തിരികൂടി വലിപ്പമുണ്ട്. ഹൈപിച്ചും ലോപിച്ചും ഒരുപോലെ വായിക്കാന്‍ കഴിയും എന്നതാണ് ഇവന്റ മിടുക്ക്. മൂന്നാമന്‍ ടെനോര്‍. വലിയ വിരലുകളുള്ളവരാണ് ഇത് കൂടുതലും ഉപയോഗിക്കുക. അതിനൊത്ത വലിപ്പവുമുണ്ട്. അവസാനത്തേത് ബാരിറ്റോണ്‍. ഇവന് ഗിറ്റാറുമായി ഏറെ സാമ്യമുണ്ട്. ഗിറ്റാറിന്റ ആദ്യത്തെ നാല് സ്ട്രിങ്ങുകളായ ഇ,ബി,ജി,ഡി ആണ് ബാരിറ്റോണിലുമുള്ളത്. വ്യത്യസ്തമായ ശബ്ദമാണിവന്റയും.

യുക്കുലേലെ ആദ്യ കാലങ്ങളില്‍ ഇന്ത്യയില്‍ ജനകീയമായിരുന്നില്ല. എന്നാല്‍ അതില്‍നിന്നും എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു. കാലം മുന്നോട്ട് പോകും തോറും സംഗീത ഉപകരണങ്ങളുടെ ലോകം തുറന്നിട്ടിരിക്കുകയാണ്. എത്തിപെടാന്‍ മാത്രം ശ്രമിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!