തമിഴ് നടി യാഷികക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു

ചെന്നൈ തമിഴ് നടി യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെടാപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി(28) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മഹാബലിപുരത്തിനടുത്ത് വെച്ച് ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അപകടമുണ്ടായത്. യാഷിക സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലിടിച്ച് മറയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബിഗ്‌ബോസ് തമിഴ് വേര്‍ഷനില്‍ യാഷിക ഉണ്ടായിരുന്നു. റിലീസിന് തയ്യാറെടുക്കുന്ന ഇവന്‍ താന്‍ ഉത്തമന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top