സുഹറ പടിപ്പുര നിര്യാതയായി

മലപ്പുറം:  എഴുത്തുകാരിയും, അധ്യാപികയുമായ സുഹറ പടിപ്പുര(41) നിര്യാതയായി. കോവിഡ്‌ രോഗം ബാധിച്ച്‌ നെഗറ്റീവ്‌ ആയതിന്‌ ശേഷം ന്യൂമോണിയ ബാധിച്ച്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കരുവാരക്കുണ്ട്‌ ഇരിങ്ങാട്ടരി സ്വദേശിനിയാണ്‌.

അടക്കാക്കുണ്ട്‌ ക്രസന്റ്‌ എച്ചഎസ്‌ സ്‌കൂള്‍ അധ്യാപികയായ സുഹറ വാര്‍ റൂം ഡ്യട്ടിയിലിരിക്കെയാണ്‌ കോവിഡ്‌ ബാധിതയായത്‌.

പുരോഗമന കലാസാഹത്യസംഘം പുരസ്‌കാരം, എംഎല്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇനി കനല്‍പക്ഷികള്‍ പാടട്ടെ. ഇന്ത്യ എന്റെ രാജ്യമാണ്‌ തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍
ഭര്‍ത്താവ്‌ ; അബ്ദുല്‍ ഷുക്കൂര്‍(അധ്യാപകന്‍), മകള്‍; ഹിബ. ഖബറടക്കം ഇരിങ്ങാട്ടിരി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്‌ച രാവിലെ എട്ടുമണിക്ക്‌.

Share news
error: Content is protected !!
Scroll to Top