മലപ്പുറം: പൊതുജനങ്ങള്‍ക്കാ്ും ഉപയോഗിക്കാന്‍ കഴിയുന്ന പെട്രോള്‍ പമ്പ് പെന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വരുന്നു. നിലവിലുള്ള ഡീസല്‍ പമ്പിനൊപ്പമാണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുക. പമ്പ് സ്ഥാപിക്കാന്‍ അനുമതിയായി.
പമ്പിലേക്ക് മറ്റ് വാഹനങ്ങള്‍ ഏതുവഴി പ്രവേശിക്കണം, വാഹന നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പദ്ധതിയുടെ ഭാഗമാണ് തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി.
പുതിയ എട്ട ഡിപ്പോകളിലും നിലവില്‍ ഡീസന്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ, കോഴിക്കോട്, കണ്ണൂര്‍, മൂവാറ്റുപുഴ, അങ്കമാലി ഡിപ്പോകളിലുമാണ് ആദ്യം പെട്രോള്‍ പമ്പ് സ്ഥാപിക്കുക.
ഡീലര്‍ കമീഷനും സ്ഥല വാടകയും ഉള്‍പ്പെടെയുള്ള വരുമാനത്തിലാണ് കെഎസ്ആര്‍ടിസിയുെട പ്രതീക്ഷ.




