പെറുവില്‍ 49 വനിതാ എംപിമാര്‍

ലീമ: പെറു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ്‌
പൂര്‍ത്തിയായപ്പോള്‍ പുതിയ 130 അംഗങ്ങളില്‍ 49 സ്ത്രീകള്‍. 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണ് ഇത്.

11 പേരെ വീതം വിജയിപ്പിച്ച ഫ്രീ പെറു, പോപ്പുലര്‍ ഫോഴ്‌സ് പാര്‍ടികളാണ് സ്ത്രീ പ്രാതിനിധ്യത്തില്‍ മുമ്പില്‍. അലയന്‍സ് ഫോര്‍ പ്രോഗ്രസിന് 8 വനിതാ
അംഗങ്ങള്‍.

ഏപ്രില്‍ പതിനെന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഫ്രീ പെറു സ്ഥാനാര്‍ഥി പെദ്രോ കാസ്ലിയ്യോ 50.2 ശതമാനം വോട്ട് നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരാജയപ്പെട്ട വലതുപക്ഷ സ്ഥാനാര്‍ഥി കെയ്‌കോ ഫ്യുജിമോറി തോല്‍വി സമ്മതിക്കാതെ ക്രമക്കേട് ആരോപിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top