ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതതല്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്ന് ഭാഗികമായി നിര്‍ത്തിവെച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും.

 

 

 

Share news
error: Content is protected !!
Scroll to Top