Section

malabari-logo-mobile

യുവതി ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച സംഭവം അവിശ്വസനീയം;വനിതാ കമ്മീഷന്‍

HIGHLIGHTS : പാലക്കാട്:യുവതിയെ ഭര്‍തൃവീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട...

പാലക്കാട്:യുവതിയെ ഭര്‍തൃവീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സജിതയോടും റഹ്മാനോടും വിശദമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കിയതായും വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

സാധാരണ മനുഷ്യര്‍ക്ക് പോലും വിശ്വിസിക്കാന്‍ കഴിയാത്ത തരത്തിലുള്ള അസാധാരണമായ സംഭവമാണിത്.കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. പത്ത് വര്‍ഷമായി ഒരു സ്ത്രീയെ ബന്ധനത്തിലാക്കുകയായിരുന്നു. അവര്‍ പറയുന്നതുപോലെ വളരെ സമ്പുഷ്ടമായ ദാമ്പത്യമാണ് അവര്‍ക്കിടയില്‍ നടക്കുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടായതായി അവര്‍ സമ്മതിക്കുന്നില്ല.

sameeksha-malabarinews

റഹ്മാനും സജിതയും ഇനിയുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകണം എന്നുതന്നെയാണ് വനിതാ കമ്മീഷന്റെയും ആവശ്യം. അതിന് എല്ലാവരുടെയും പിന്തുണ വേണം. ആ വീടിന്റെ മുറികളെല്ലാം കണ്ടതായും ഒരു സാധാരണ വീട്ടിലുണ്ടാകുന്ന കുളിമുറിയുടെ വലുപ്പം പോലുമില്ലാത്ത മുറിയില്‍ 10 വര്‍ഷം ഒരു യുവതിയെ ഒരു അല്ലലും അലട്ടലുമില്ലാതെ സംരക്ഷിച്ചു എന്ന് പറയുന്നതിനോട് പൂര്‍ണമായും യോജിക്കാന്‍ പറ്റുന്നില്ല. ഇതൊരു സാങ്കേതിക പ്രശ്‌നമാണ് . അത് സാങ്കേതികമായി അന്വേഷിക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും സജിത പറഞ്ഞു.

അതെസമയം സജിത ഒളിവില്‍ താമസിച്ചതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!