മലപ്പുറം; ഫിഷറീസ്, തുറമുഖ എഞ്ചിനീയറിങ്ങ് മന്ത്രി സജി ചെറിയാന്‍ ഇന്ന് മലപ്പുറം ജില്ലയുടെ തീരദേശ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ഫിഷറീസ്, തുറമുഖ എഞ്ചിനീയറിങ്ങ് വകുപ്പുകളിലെ നിരവധി പദ്ധതികളുടെ അവലോകനത്തിനും, പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായാണ് ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെത്തുന്നത്.
കടലുണ്ടി, രൂക്ഷമായ കടലാക്രമണത്തില്‍ റോഡ് തകര്‍ന്ന അരിയല്ലൂര്‍ ബീച്ച്, നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന പരപ്പനങ്ങാടി ഹാര്‍ബര്‍, പൊന്നാനി പുനഗേഹം പാര്‍പ്പിട സമുച്ചയം എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



