കൊല്ലത്ത് ദമ്പതിമാരും അയല്‍വാസിയും ഷോക്കേറ്റ് മരിച്ചു

മരിച്ച സന്തോഷ്, ഭാര്യ റംല, അയല്‍വാസി ശ്യാകുമാര്‍

കൊല്ലം: പ്രാക്കുളത്ത് ദമ്പതിമാരുള്‍പ്പെടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയല്‍വാസി ശ്യാകുമാര്‍ (35) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച് രാത്രി 8.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.. റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് റംലയ്ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതം ഏറ്റത്.

അപകടത്തില്‍ മരിച്ചവരില്‍ രണ്ടു പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് എ.സി.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട്ടിലെ സര്‍വീസ് വയറില്‍ നിന്നും ഷോക്കേറ്റതായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇലക്ട്രോമിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top