സാംസ്കാരികം

പന്ത്രണ്ട് വര്‍ഷം പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നു വന്ന വിദ്യാര്‍ത്ഥികള്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ഇറങ്ങിപ്പോവുന്നതെങ്കില്‍ നമ്മുടെ വിദ്യാഭ്യാസത്തിനെന്തോ കുഴപ്പമുണ്ട്

എസ്എസ്എല്‍സി. പ്ലസ്ടു അവസാനദിനങ്ങളിലെ കേരളത്തിന്റെ തെരുവുകളില്‍ സൃഷ്ടിക്കപ്പെടുന്ന ‘ആഘോഷ’ ങ്ങളെ കുറിച്ച് സാസംകാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ഷിജു ദിവ്യ എഴുതുന്നു

പ്രണയം

കവിത ഡോ : വി അബ്ദുല്‍ ലത്തീഫ്‌: ചലനത്തിലും ശ്വാസത്തിലും പ്രണയമുള്ള കൂട്ടുകാരനെ മരമെന്നു വിളിക്കാം.*

മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക്

മലപ്പുറം: 2018ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ് എഴുത്തുകാരി രതീദേവിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രതീദേവിയുടെ

ബോഡി / ശരീരം ഇന്ത്യന്‍ സമകാലീന കലാകാരന്‍മാരുടെ കലാപ്രദര്‍ശനം

‘ബോഡി’ ഇന്ത്യന്‍ സമകലീന ചിത്രശില്പങ്ങളുടെ പ്രദര്‍ശനം. ഒരു വ്യക്തിയും സമൂഹവും ശരീരത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നുള്ള ചിന്തകളും അനുഭവവുമാണ് തിരുവനന്തപുരം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ നടക്കുന്ന ബോഡി/ ശരീരം കലാപ്രദര്‍ശനം. ഈ പ്രദര്‍ശനത്തില്‍ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാവങ്ങളേയാണ് ഇന്ത്യയിലെ സമകാലീന ചിത്രകാരന്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരായ സുധീര്‍ പട് വര്‍ദ്ധന്‍, രവീന്ദ്ര റെഡ്ഡി പ്രദീപ് പുത്തൂര്‍, ടി.കെ ഹരീന്ദ്രന്‍,തോലില്‍ സുരേഷ്, ഷാജി അപ്പുകുട്ടന്‍, ടി.ആര്‍ സുനില്‍, ചിത്ര.ജി, മുതല്‍ ഇന്ത്യയിലെ കണ്ടംപ്രററി ചിത്രകാരന്‍മാരുടെ

നിലീന അത്തോളിക്ക് നാഷണല്‍ മീഡിയ അവാര്‍ഡ്

ദില്ലി: മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്ക് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ 2019 വര്‍ഷത്തെ ദേശീയ മാധ്യമപുരസ്‌കാരം. സാക്ഷരകേരളത്തിലെ ഭര്‍തൃ ബലാത്സംഘങ്ങള്‍( Addressing marital

സൈനികരോടു സ്‌നേഹവുമാദരവുമുള്ള സകല മനുഷ്യരേയും സംഘികളുടെ സൈനികയുക്തിയിലേക്ക് തല്ലിയോടിക്കരുത്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷിജു ദിവ്യ എഴുതുന്നു രാജ്യവും രാജ്യാതിര്‍ത്തികളുമില്ലാത്ത ‘വിശ്വം ഭവത്യേകനീഡ’മെന്നത് മനോഹരമായ സ്വപ്നമാണ് . സ്വപ്നങ്ങള്‍ക്ക് ഭാവിയിലേക്കുള്ള കുതിപ്പില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ പറ്റും . അതിന്റെ ആവേഗങ്ങള്‍ നമ്മുടെ പ്രവര്‍ത്തിപഥങ്ങളെ സചേതനമാക്കുമെങ്കിലും ആ സ്വപ്നലോകത്തല്ല നാം ജീവിക്കുന്നത് . ഈ തിരിച്ചറിവും പ്രധാനമാണ് . രാജ്യവും അതിര്‍ത്തികളും രാജ്യാന്തര മര്യാദകളുമൊരു സത്യമാണ് . സനാതന സത്യമെന്നല്ല , ചരിത്രത്തില്‍ വികസിച്ചു വന്ന സത്യം . രാജ്യാതിര്‍ത്തികളില്‍ ചോര പടര്‍ത്തുന്ന ഭീകരവാദം വിട്ടുവീഴ്ചയില്ലാത്ത വിധം ചെറുത്തുതോല്പിക്കപ്പെടേണ്ടതുമാണ്

കിത്താബിലെ കുട്ടികളുടെ കരച്ചില്‍ കാണാത്തവര്‍, എന്റെ ഫോട്ടോ വെക്കേണ്ട

മാതൃഭൂമി ലേഖനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നാടകകൃത്ത് റഫീഖ് മംഗലശ്ശേരി കാമ്പസ് നാടകങ്ങളുടെ ചരിത്രം പറയുന്ന ലേഖനത്തില്‍ തന്റെ ഫോട്ടോ വെച്ചതിന്റെ പ്രസക്തി ചോദ്യം ചെയ്ത് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി. ഈ ആഴ്ചത്തെ മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ താന്‍ ഇതുവരെ ഇടപെടാത്ത ക്യാമ്പസ് നാടകങ്ങളെ കുറിച്ചുള്ള ലേഖനത്തില്‍് തന്റെ ഫോട്ടോ വെച്ചതിനെ കുറിച്ചാണ് റഫീഖ് തന്റെ ഫെയസ്ബുക്ക് പേജിലെ കുറിപ്പിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. നേരത്തെ സ്‌കൂള്‍ നാടകങ്ങളെ കുറിച്ചുള്ള ലേഖനത്തിലൊരിടത്തും പേര് പരാമര്‍ശിക്കാതിരുന്ന മാതൃഭൂമി ഇപ്പോള്‍ തന്റെ ഫോട്ടോ ലേഖനത്തില്‍

ആയുഷ് കോണ്‍ക്ളേവ് ഷോര്‍ട്ട്ഫിലിം മത്സരം

കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടത്തുന്ന പ്രഥമ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഷോര്‍ട്ട്

ഹനീഫ നടക്കുകയാണ് അക്ഷരങ്ങള്‍ക്കൊപ്പം

പുതിയ കാലം,  പുതിയ വായന, സര്‍ഗ്ഗവസന്തം എന്നിവ നെഞ്ചേറ്റുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ 2019ലെ ചില കാഴ്ചകള്‍   ഇത് ഹനീഫ  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി. ഇതുവരെയുള്ള  എല്ലാ കെഎല്‍എഫുകളിലും സജീവസാനിദ്ധ്യം. പുസ്തകങ്ങളെ കൂട്ടാക്കിയ ഹനീഫയെ ഇത്തവണ ഞങ്ങള്‍ കണ്ടത് ഫെസ്റ്റിവല്‍ നഗരിയിലെ പ്രവേശനകവാടത്തിനടുത്തുള്ള ഡിസിയുടെ പുസ്തകശാലയില്‍നിന്നാണ്. അക്ഷരങ്ങളെ, പുസ്തകങ്ങളെ, എഴുത്തുകാരെ ഏറെ സ്‌നേഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ തന്റെ മുച്ചക്രവാഹനത്തിലാണ് ദിവസവും നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാമത്തില്‍ നിന്നും ഈ അക്ഷരങ്ങളുടെ ഉത്സവത്തിനെത്തുന്നത്. പ്ലസ്ടു പഠനകാലത്ത്

error: Content is protected !!
Scroll to Top